റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ട് തേജസ് യുദ്ധവിമാനം; മറ്റ് തേജസ് വിമാനങ്ങളുടെ പറക്കൽ നിർത്തി, സുരക്ഷാ പരിശോധന

ന്യൂഡൽഹി: വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടു. ഈ മാസം 7നായിരുന്നു സംഭവം. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വിമാനത്തിൻ്റെ ബ്രേക്ക് തകരാറിലായതാണ് റൺവേയിൽ നിന്ന് തെന്നിമാറാൻ കാരണമായതെന്ന് കരുതപ്പെടുന്നു. ഇതേത്തുടർന്ന് വിമാനത്തിൻ്റെ ടയർ പൊട്ടുകയും വിമാനം റൺവേയ്ക്ക് പുറത്തുള്ള കുഴിയിലേക്ക് മറിയുകയുമായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനായി പുറത്തെത്തിയെന്നും അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളില്ലെന്നുമാണ് റിപ്പോർട്ടുകൾ. അപകടത്തിൽ വിമാനത്തിൻ്റെ ചട്ടക്കൂടിന് (Airframe) ഗുരുതരമായ കേടുപാടുകൾ സംഭവിച്ചുവെന്നാണ് വിവരം. അപകടത്തെത്തുടർന്ന് വ്യോമസേന തങ്ങളുടെ കൈവശമുള്ള 30-ഓളം തേജസ് വിമാനങ്ങളും താൽക്കാലികമായി നിലത്തിറക്കി. ഇവയുടെ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ ഇനി പറക്കൽ പുനരാരംഭിക്കൂ. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

തേജസ് വിമാനങ്ങളുടെ ചരിത്രത്തിൽ സംഭവിക്കുന്ന മൂന്നാമത്തെ പ്രധാന അപകടമാണിത്. 2024 മാർച്ചിൽ ജയ്‌സാൽമീറിന് അടുത്തും, 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെയും തേജസ് വിമാനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.

Tejas fighter jet skids off runway; other Tejas aircraft grounded, safety checks carried out

More Stories from this section

family-dental
witywide