മുംബൈ: രാജ്യത്തെ ടെലികോം നിരക്കുകൾ വീണ്ടും കൂടുന്നു. 2026 ജൂലൈ മാസത്തോടെ രാജ്യത്തെ ടെലികോം സേവനദാതാക്കൾ അടുത്ത റൗണ്ട് താരിഫ് വർധനവ് ആരംഭിച്ചേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വർഷം മാർച്ചോടെ ടെലികോം താരിഫ് വര്‍ധനവ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ജൂണിൽ, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ആസൂത്രണം ചെയ്‌ത ഐപിഒ, വോഡാഫോൺ ഐഡിയയുടെ (വി) ഫണ്ട്‌റൈസിംഗ് എന്നിവ കാരണമാണ് ഈ സമയക്രമത്തിൽ മാറ്റം വരുന്നത്.
ഏകദേശം 15 ശതമാനമാകും ടെലികോം നിരക്കുകളുടെ ശരാശരി ഹെഡ്‌ലൈൻ താരിഫ് വർധനവെന്നാണ് സൂചനകൾ. ജിയോയുടെ ഐപിഒ കഴിയുന്നതോടെ ടെലികോം താരിഫ് വര്‍ധനഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ജിയോയുടേത് എന്നാണ് കണക്കുകൂട്ടല്‍. ജിയോ ഐപിഒയ്‌ക്ക് 133 മുതൽ 182 ബില്യൺ യുഎസ് ഡോളർ വരെ മൂല്യം പ്രതീക്ഷിക്കുന്നത്.
ഇക്വിറ്റി അനലിസ്റ്റ് അക്ഷത് അഗർവാളും ഇക്വിറ്റി അസോസിയേറ്റ് ആയുഷ് ബൻസാലും ചേർന്ന് തയ്യാറാക്കിയ ജെഫറീസ് റിപ്പോർട്ടിൽ ജിയോയുടെ ഐപിഒ ടെലികോം മേഖലയുടെ മൂല്യനിർണ്ണയം വർധിപ്പിക്കുമെന്നും മൊബൈൽ സേവന നിരക്കുകളിൽ വർധനവിന് പിന്തുണ നൽകുമെന്നാണ് പറയുന്നത്.
ജിയോ മൊബൈൽ താരിഫിൽ 10-20 ശതമാനം വര്‍ധനവ് വരുത്തുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. കടക്കെണിയിലുള്ള ടെലികോം കമ്പനിയായ വോഡാഫോൺ ഐഡിയക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ 2027 സാമ്പത്തിക വർഷത്തിനും 2030 സാമ്പത്തിക വർഷത്തിനും ഇടയിൽ മൊബൈൽ സേവന നിരക്കുകൾ 45 ശതമാനം വർധിപ്പിക്കേണ്ടിവരുമെന്നും റിപ്പോർട്ടുണ്ട്.
Telecom tariffs are increasing in the country; Reports suggest the next round of tariff hikes will be by July 2026













