പുതിയ സർക്കാരിന് കനത്ത വെല്ലുവിളിയായി മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു; ഉഖ്രുലിൽ വീടുകൾക്ക് തീയിട്ടു, കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ കുക്കി – നാഗാ വിഭാഗങ്ങൾക്കിടയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഉഖ്രുൽ മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ അക്രമങ്ങളിൽ നിരവധി വീടുകൾക്ക് തീയിട്ടു. സംഘർഷം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കുക്കി വിഭാഗത്തിൽ നിന്നുള്ള എം.എൽ.എമാർ പുതിയ സർക്കാരിന്റെ ഭാഗമായതിനെച്ചൊല്ലിയുള്ള തർക്കമാണ് നിലവിലെ അശാന്തിക്ക് കാരണം. ഉപമുഖ്യമന്ത്രി നെംചാ കിപ്‌ജെൻ ഉൾപ്പെടെയുള്ളവർ മന്ത്രിസഭയിൽ നിന്ന് പുറത്തുവരണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം കുക്കി സംഘടനകൾ പ്രതിഷേധിക്കുന്നത്.

ജനകീയ സർക്കാരിൽ ചേർന്ന കുക്കി എം.എൽ.എമാരെ വിവിധ കുക്കി സംഘടനകൾ ഊരുവിലക്കിയിട്ടുണ്ട്. പ്രത്യേക സ്വയംഭരണ പ്രദേശം എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കും വരെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ സംസ്ഥാനം വിഭജിക്കുന്നതിനെ മെയ്തേയ് വിഭാഗം ശക്തമായി എതിർക്കുന്നതോടെ മണിപ്പൂർ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ചുരചന്ദ്പൂരിലും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമങ്ങളും അടച്ചുപൂട്ടലും റിപ്പോർട്ട് ചെയ്തിരുന്നു.

രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ ഈ മാസം നാലിന് യുംനാം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റത് സമാധാന പ്രതീക്ഷയോടെയായിരുന്നു. എന്നാൽ സത്യപ്രതിജ്ഞ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗോത്രവിഭാഗങ്ങൾക്കിടയിൽ ചേരിതിരിവ് ശക്തമായത് സർക്കാരിന് വലിയ വെല്ലുവിളിയായി. ആഭ്യന്തരമന്ത്രി ഗോവിന്ദദാസിന്റെ നേതൃത്വത്തിൽ സുരക്ഷാസേന ജാഗ്രത തുടരുന്നുണ്ടെങ്കിലും പലയിടത്തും ജനക്കൂട്ടം തെരുവിലിറങ്ങുന്നത് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നു.

Tensions in Manipur escalate again, posing a major challenge to the new government; Houses set on fire in Ukhrul, curfew declared

More Stories from this section

family-dental
witywide