ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഭീകരരെന്ന് സംശയിക്കുന്നവർ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഏതാനും വെടിയുതിർത്തതായും സൈന്യം തിരിച്ചടിച്ചതായും സേന വ്യക്തമാക്കി. മേഖലയിൽ കൂടുതൽ സൈന്യമെത്തി ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകരാണ് സൈന്യത്തിന് നേരെ വെടിയുതിർത്തത്.

കഹോഗ് വനമേഖലയിലെ കാമദ് നല്ലയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ബില്ലാവറിലെ നജോട്ട് വനമേഖലയിൽ നിന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭീകരരെന്ന് സംശയിക്കുന്നവർ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഏതാനും വെടിയുതിർത്തതായും സൈന്യം തിരിച്ചടിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. കത്വ ജില്ലയിൽ തീവ്രവാദികളെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന നടത്തിയ തിരച്ചിലിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്. 

Terrorists open fire on army in Jammu and Kashmir’s Katwa

More Stories from this section

family-dental
witywide