വാഷിംഗ്‌ടൺ: അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ ചൈനീസ് ബ്രാൻഡുകൾക്കെതിരെ കർശന നടപടി. അലിബാബ, ഷീഇൻ തുടങ്ങിയ ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് വിലക്കേർപ്പെടുത്താൻ ഗവർണർ ഗ്രെഗ് ആബട്ട് തീരുമാനിച്ചു. കൂടാതെ ടെമു, ടിപി ലിങ്ക് ഹാർഡ്വെയറുകൾ, സിഎടിഎൽ ബാറ്ററികൾ എന്നിവയ്ക്കും വിലക്കുണ്ട്. ചൈനീസ് സർക്കാരിൽ നിന്ന് ടെക്സസിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഗവർണർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.
ഷവോമി, ബൈഡു, ഹൈസെൻസ്, ടിസിഎൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും നിരോധന പട്ടികയിലുണ്ട്. ചൈനീസ് നിർമ്മിത ഡ്രോണുകൾക്കും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്ഥാപനമായ ഐഫ്‌ലൈടെക്കിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും പൗരന്മാരുടെ സ്വകാര്യതയ്ക്കും ഭീഷണിയായ ചൈനീസ് ആപ്പുകളെയും ബ്രാൻഡുകളെയും സർക്കാർ സംവിധാനങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാനാണ് സംസ്ഥാനത്തിൻ്റെ തീരുമാനം. ചൈന ആധുനിക സാങ്കേതിക വിദ്യയിലൂടെ ടെക്സസിൽ നിന്ന് വിവരങ്ങൾ ചോർത്താനുള്ള സാധ്യത കണക്കിലെടുത്താണ് ടെക്സസ് ഗവർണറുടെ ഈ നിർണ്ണായക നീക്കം.
Texas bans Chinese products; Texas governor tells government employees not to use Alibaba and SheIn










