ടെക്സസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് സംസ്ഥാനന്ത് ഗവർണർ ഗ്രെഗ് ആബട്ട് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ടെക്സസിലെ വടക്ക്, വടക്കുപടിഞ്ഞാറൻ മേഖലകളിലായിരിക്കും ഏറ്റവും കൂടുതൽ ശൈത്യം ബാധിക്കുക. വ്യാഴാഴ്ച മുതൽ അതിശൈത്യം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്‌ചയോടെ തെക്കുകിഴക്കൻ ടെക്സസിലും ഇതിന്റെ ഫലങ്ങൾ കണ്ടുതുടങ്ങും. ഇതേതുടർന്ന്, ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്മെന്റിനോടും നാഷനൽ ഗാർഡിനോടും സജ്ജമായിരിക്കാൻ ഗവർണർ നിർദേശം നൽകി. യാത്രയ്ക്ക് മുൻപായി ‘DriveTexas.org’ വഴി റോഡ് സാഹചര്യങ്ങൾ പരിശോധിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ സർക്കാർ ഒരുക്കിയിട്ടുള്ള വാമിങി സെൻ്ററുകൾ പ്രയോജനപ്പെടുത്തണമെന്നും ഗവർണർ അഭ്യർഥിച്ചു.
അതേസമയം, വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് എർക്കോട്ട് (ERCOT) ഉറപ്പുനൽകിയിട്ടുണ്ട്. ഗതാഗതം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നത്.
Texas Governor declares state of emergency as severe winter and snow fall














