
ഫിന്നി രാജു, ഹൂസ്റ്റൺ
ഹൂസ്റ്റൺ: സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സ്റ്റാഫോർഡിന്റെ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 14, 15 തീയതികളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് മുൻ ജനറൽ ഓവർസിയർ ഡോ. ടിം ഹിൽ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് എന്നിവർ കൺവൻഷൻ യോഗങ്ങളിൽ പ്രസംഗിക്കും.

ഇരുദിവസവും വൈകിട്ട് 6.30ന് ആരംഭിക്കുന്ന കൺവൻഷനിൽ ആരാധന, ദൈവവചന ശുശ്രൂഷ, ആത്മീയ കൂട്ടായ്മ എന്നിവ നടക്കും.15ന് രാവിലെ 10.30ന് ‘മിഷൻ ചാലഞ്ച്’ പ്രത്യേക സമ്മേളനം നടക്കും. Strategic Missions Focusing on Unreached People Groups എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് റീജനൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു മുഖ്യപ്രഭാഷണം നടത്തും.
235 Avenue E, Stafford, TX 77477 ലുള്ള സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡിലാണ് സമ്മേളനം. പ്രയർ മൗണ്ട് മീഡിയയാണ് കൺവൻഷന്റെ മീഡിയ പാർട്ണർ.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ പ്രകാശ് സക്കറിയ – 281-755-3391, ബ്രദർ റെജി വർഗീസ് – 201-254-4493.
The annual convention of the South West Church of God, Stafford, will be held on August 14 and 15. Dr. Tim Hill, former General Overseer of the Church of God, and Pastor Gladson Varghese will speak at the convention meetings.














