ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ. റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു. ഇടതു നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്ന് തൽക്ഷണ മരണത്തിലേക്ക് നയിച്ചുവെന്നും ഡോക്ടർ വ്യക്തമാക്കി.
സംഭവ സ്ഥലത്ത് നിന്ന് 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂർണ്ണ വിശകലനത്തിനായി വിശദമായ റിപ്പോർട്ടുകൾ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടേയും മറ്റും പരിശോധന നടത്തി വരികയാണ്. പോലീസ് ഫോററൻസിക് ലബോറട്ടറിയുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്. റോയിയുടെ മരണത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അന്വേഷണത്തിന് ഉത്തരവിട്ടു.
ദുബായിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് റോയ് എത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ വെച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം അദ്ദേഹം അഞ്ചു മിനിറ്റ് ഇടവേളയെടുത്തു, തന്റെ മുറിയിലേക്ക് പ്രവേശിച്ചു, 20 മിനിറ്റിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും ആഭ്യന്തര മന്ത്രി പരമേശ്വര വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:15 ഓടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. പ്രാഥമികമായി വെടിയേറ്റുള്ള മരണമാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് കമ്മിഷണർ സീമാന്ത് കുമാർ സിംഗ് പറഞ്ഞു. കർണാടകത്തിലേയും കേരളത്തിലേയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് ദിവസങ്ങളിലായുള്ള റെയ്‌ഡിൽ പങ്കെടുത്തിരുന്നതായും പോലീസ് അറിയിച്ചു. അതേസമയം, ആദായനികുതി വകുപ്പിൻ്റെ സമ്മർദ്ദങ്ങളെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ മാത്രമേ റോയ്ക്ക് ഉണ്ടായിരുന്നുള്ളുവെന്നും മറ്റു ഭീഷണികളോ വായ്‌പകളോ ഇല്ലെന്നും കുടുംബം അറിയിച്ചു.
The bullet struck the left chest, tearing through the heart and lungs before exiting the back, leading to near-instant death, Dr Arvind stated. A single 6.35mm bullet was recovered; Details from CJ Roy’s postmortem report revealed












