
ബിജു മുണ്ടക്കൽ പിആർഓ
ഷിക്കാഗോ: അക്ഷര നഗരിയായ കോട്ടയത്തെ വിൻഡ്സർ കാസിലിൽ വെച്ച് ജനുവരി ഒൻപത്, പത്ത് തീയതികളിൽ നടന്ന നാഷണൽ കൺവെൻഷൻ ചരിത്ര വിജയം. കൺവെൻഷനോടനുബന്ധിച്ച് നടത്തിയചാരിറ്റി പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതായിരുന്നു എന്ന് ഫോമാ സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു.

ഈ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നാലു നഴ്സിംഗ് വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നല്കിയതോടൊപ്പം നിർധനരായരണ്ടു കുടുംബങ്ങൾക്ക് ഉപജീവനത്തിനായി രണ്ട് പശുക്കളെ വാങ്ങി നൽകുകയും ചെയ്തതായി ജോൺസൻ പറഞ്ഞു. നേരത്തെ ഭാവനരഹിതരായ ആളുകൾക്ക് ഭവനങ്ങൾ നൽകിയതോടൊപ്പം അർഹരായ സ്ത്രീകൾക്ക് തയ്യൽ മെഷീനുകൾ, വീൽചെയറുകൾ നൽകുന്നത് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുവാൻ ഫോമാ സെൻട്രൽ റീജിയന് കഴിഞ്ഞിട്ടുണ്ട് എന്നും ജോൺസൻ അറിയിച്ചു.

ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി വി എൻ വാസവൻ, എം പി മാരായ ആന്റോആന്റണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കേരളം കൺവെൻഷൻ ചെയർമാൻപീറ്റർ കുളങ്ങര, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡണ്ട് ശാലുപുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ മുൻ പ്രസിഡന്റുമാരായ ജോൺ ടൈറ്റസ്, ബേബി ഊരാളിൽ തുടങ്ങിയവർ സംസാരിച്ചു.
ഫോമയുടെ എല്ലാ പ്രവർത്തനങ്ങൾക്കും, പ്രത്യേകിച്ച് ചാരിറ്റിപ്രവർത്തനങ്ങൾക്ക് മികച്ച സംഭാവന നൽകുവാൻ ഫോമാ സെൻട്രൽറീജിയൻ എപ്പോഴും സന്നദ്ധമാണെന്ന് സെൻട്രൽ റീജിയൻ വൈസ്പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടൻ പറഞ്ഞു. സെൻട്രൽ റീജിയന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ഫോമയുടെ എല്ലാ അംഗങ്ങൾക്കും പ്രത്യേകിച്ച് സെൻട്രൽ റീജിയണിലെ എല്ലാ അംഗങ്ങൾക്കും ജോൺസൻ നന്ദി രേഖപ്പെടുത്തി.
The Central Region’s role in the charity activities of the Foma National Convention is unparalleled











