ധർമ്മടത്ത് പോരാട്ടം മുറുകുന്നു; പ്രചാരണത്തിനായി മുഖ്യമന്ത്രി നാളെ വീണ്ടുമെത്തും, പിണറായിക്ക് ഭയമെന്ന് അബ്ദുൾ റഷീദ്

പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പ്രചാരണത്തിന് എത്തുന്നതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തും. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി സംസ്ഥാനമൊട്ടാകെയുള്ള പര്യടനത്തിന് ശേഷമാണ് മണ്ഡലത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ജില്ലയിലെ ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ച പിണറായി ഇത്തവണയും റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് പ്രവർത്തകർ. മുഖ്യമന്ത്രി നേരിട്ട് വോട്ട് ചോദിക്കാനെത്തുന്നത് അണികളിൽ വലിയ ആവേശം പകർന്നിട്ടുണ്ട്.

അതേസമയം, മത്സരം കടുക്കുന്നതിൽ മുഖ്യമന്ത്രി ഭയപ്പെട്ടിരിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് പരിഹസിച്ചു. മുൻപ് തളിപ്പറമ്പിൽ എൽഡിഎഫ് ഭൂരിപക്ഷം പകുതിയായി കുറച്ച ചരിത്രവുമായാണ് ഇത്തവണ മുഖ്യമന്ത്രിയെ നേരിടാൻ റഷീദ് ഇറങ്ങിയിരിക്കുന്നത്. വികസനവും വികസന മുരടിപ്പും പ്രധാന ചർച്ചാവിഷയമാകുന്ന മണ്ഡലത്തിൽ ബിജെപിയും ശക്തമായ പ്രചാരണത്തിലാണ്. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്തിന് വേണ്ടി സുരേഷ് ഗോപിയടക്കമുള്ള പ്രമുഖർ റോഡ് ഷോയുമായി എത്തുന്നതോടെ ധർമ്മടത്ത് ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് നിലനിൽക്കുന്നത്.

The fight is intensifying in Dharmadam; The Chief Minister will return tomorrow to campaign, Abdul Rasheed says Pinarayi is afraid

More Stories from this section

family-dental
witywide