ഐ.പി.സി. NRI ഗ്ലോബൽ കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ ഫിലഡൽഫിയായിൽ

ജോയി തുമ്പമൺ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭയുടെ ഭാരതത്തിന് പുറത്തുള്ള വിശ്വാസികളുടെ കൂട്ടായ്‌മയായ ഐ.പി.സി. NRI കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ഐ.പി.സി. NRI ഗ്ലോബൽ കോൺഫറൻസിൻ്റെ പ്രഥമ സമ്മേളനം നോർത്ത് ഈസ്‌റ്റ് ഫിലഡൽഫിയായിലെ ഫോർ പോയിൻ്റ്സ് ഷെറാട്ടൻ ഹോട്ടലിൽ 2026 ജൂലൈ 24 വെള്ളിയാഴ്‌ച മുതൽ 26 ഞായറാഴ്‌ച വരെ നടക്കും. വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ശുശ്രൂഷകന്മാർക്കും സഭാ പ്രവർത്തകർക്കുമുള്ള ലീഡേഴ്‌സ് സമ്മിറ്റും ഉച്ചകഴിഞ്ഞ് റിവൈവൽ മീറ്റിംങ്ങും നടക്കും.

ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കും യുവജനങ്ങൾക്കും സഹോദരിമാർക്കുമായി പ്രത്യേക മീറ്റിംഗുകൾ ക്രമീകരിക്കും. ഞായറാഴ്‌ചത്തെ സംയുക്ത ആരാധനയോടെ കോൺഫറൻസ് സമാപിക്കും.ലോകമെമ്പാടും ചിതറികിടക്കുന്ന ഐ.പി.സി. വിശ്വാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയും പ്രേഷിത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതിനായി സമഗ്ര പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു.

വിദേശരാജ്യങ്ങളിൽ കഴിയുന്ന ഐ.പി.സി. ശുശ്രൂഷകന്മാരും വിശ്വാസികളും അഭിമുഖീകരിക്കുന്ന ആനുകാലിക പ്രശ്‌നങ്ങളെപ്പറ്റിയും ചർച്ച നടക്കും.കോൺഫറൻസിൽ ഐ.പി.സി. ജനറൽ പ്രസിഡൻ്റ് റവ. ഡോ. വൽസൻ റ്റി. ഏബ്രഹാം, പാസ്റ്റർ നൂർദ്ദീൽ മുള്ള (കർണ്ണാടക), റവ. ക്രിസ് ജാക്‌സൻ (യു.എസ്.എ.) എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. അവരെ കൂടാതെ വിവിധ മീറ്റിംഗുകളിൽ അമേരിക്കയിലും ലോകത്തിലെ രാജ്യങ്ങളിൽ നിന്നുള്ള കർത്തൃദാസന്മാർ ശുശ്രൂഷകൾ നടത്തും.

ഈ പ്രഥമ NRI ഗ്ലോബൽ കൺഫറൻസിന്റെ ഭാരവാഹികളായി ഡോ. ജോർജ് മാത്യു (ഗ്ലോബൽ കൺവീനർ), ഡോ. അഡ്വ. തോമസ് കിടങ്ങാലിൽ (ഗ്ലോബൽ സെക്രട്ടറി), ഏ ബ്രഹാം ബേബി (ഗ്ലോബൽ ട്രഷറാർ), അലക്‌സ് ചാണ്ടി (യൂത്ത് കോർഡിനേറ്റർ), ഷേർലി ചാക്കോ (ലേഡീസ് കോർഡിനേറ്റർ), ജോയി തുമ്പമൺ (മീഡിയ), പാ. ജോയി വറുഗീസ് (പ്രയർ) എന്നിവർ പ്രവർത്തിക്കുന്നു.

ഐ.പി.സി. ജനറൽ പ്രസിഡൻ്റ് റവ. റ്റി. വൽസൻ ഏബ്രഹാം, ജനറൽ സെക്രട്ടറി ഡോ. ബേബി വറുഗീസ് എന്നിവർ രക്ഷാധികാരികളായും പാസ്റ്റർ എം.എസ്. സാമുവേൽ, പാ സ്റ്റർ സണ്ണി ഫിലിപ്പ്, പാസ്റ്റർ കെ.സി. ജോൺ ഫ്ളോറിഡ (നോർത്ത് അമേരിക്ക), പാ. ജോൺ തോമസ് തർക്കോലിൽ (ആഫ്രിക്ക), പാസ്റ്റർ വിൽസൻ ജോസഫ് (മിഡിലീസ്റ്റ‌്), പാ. സി.റ്റി. ഏബ്രഹാം (യൂറോപ്പ്), പാ. ഏലിയാസ് ജോൺ (ഓഷ്യാന) എന്നിവരും ജനറൽ എക്സിക്യൂട്ടീവ് അംഗങ്ങളായ പാ. ഡോ. ഫിലിപ്പ് പി. തോമസ്, പാ. തോമസ് ജോർജ്, ബ്ര ദർ ജോൺജോസഫ്, ബ്രദർ വർക്കി ഏബ്രഹാം തുടങ്ങിയവർ അഡ്വൈസറി ബോർഡ് മെമ്പേഴ്സായി പ്രവർത്തിക്കുന്നു.

വിശാലമായ താമസ സൗകര്യങ്ങളും രുചികരമായ ഭക്ഷണവും ഭാരാവാഹികൾ ഒരുക്കും. ഒത്തുചേരലിന്റെ ഈ ത്രിദിനങ്ങൾ അവിസ്‌മരണീയമാകുവാൻ എല്ലാ തിങ്കളാാഴ്ച‌യും സൂം പ്ലാറ്റ്ഫോമിൽ പ്രാർത്ഥനകൾ നടന്നു വരുന്നു. മാർച്ച് 8 ഞായർ 5 മണിക്ക് രജിസ്ട്രേഷൻ കിക്കോഫും വെബ്സൈറ്റ് ഉദ്ഘാടനവും ഫിലഡൽഫിയായിൽ നടക്കും. സമ്മേളനത്തി ന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.

The inaugural IPC NRI Global Conference, hosted by the IPC NRI Council, will be held from July 24-26 at the Four Points Sheraton Hotel in Northeast Philadelphia.

More Stories from this section

family-dental
witywide