സ്ഫോടക വസ്‌തു വിഴുങ്ങി വായയും ആന്തരാവയവങ്ങളും ചിതറിയ ആന ചരിഞ്ഞു

കട്ടക്: കൂട്ടമായി മേയുന്നതിനിടെ സ്ഫോടക വസ്തു‌ വിഴുങ്ങിയതിനെ തുടർന്ന് പരിക്കേറ്റ ആനക്കുട്ടി ചത്തു. ഒഡീഷയിലെ അങ്കുൾ ജില്ലയിലാണ് സംഭവം. അഞ്ച് വയസുള്ള ഒരു ആൺ കാട്ടാനയ്ക്കാണ് ജീവൻ നഷ്ടമായത്. വായയും ആന്തരാവയവങ്ങളും ചിതറിയ നിലയിലായിരുന്നു.

ജില്ലയിലെ ബന്തല വനമേഖലയിലെ വനപ്രദേശത്ത് ഒരു വലിയ കൂട്ടത്തിനൊപ്പം മേയുമ്പോഴാണ് അറിയാതെ സ്ഫോടക വസ്‌തു ചവച്ചത്. ഇതോടെ വായിൽ ഗുരുതരമായ പരിക്കേൽക്കുകയും വേദന കാരണം ദുർബലയായി അത് കൂട്ടത്തിൽ നിന്ന് വേർപെടുകയും ചെയ്തു.

തുടർന്ന്, വനമേഖലയിൽ വീണുകിടന്ന ആനയെ നാട്ടുകാർ കണ്ടെത്തുകയും ജനുവരി 15ന് വെറ്ററിനറി ഡോക്ടർമാരുടെ ഒരു സംഘമെത്തി വനം വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്തു. എങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം സത്യമംഗലം ടൈഗർ റിസർവ്വിനകത്തും സമാനമായ സംഭവത്തിൽ ഒരു ആനക്കുട്ടിക്ക് ജീവൻ നഷ്ടമായി. ഒഡിഷയിലെ മയൂർഗഞ്ചിലും കഴിഞ്ഞ മാസം ഭക്ഷണത്തിനകത്ത് ഒളിപ്പിച്ച ബോംബ് വിഴുങ്ങിയ കൊമ്പനാന ചത്തിരുന്നു.

The injured baby elephant died after swallowing the explosives. The incident took place in Odisha’s Ankul district

More Stories from this section

family-dental
witywide