കടുത്ത സമ്മർദ്ദത്തിലായി ഇറാൻ ഭരണകൂടം; ഒരുവശത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭവും മറുവശത്ത് അമേരിക്കയും

രാജ്യത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭവും മറുവശത്ത് അമേരിക്കയുടെ ഭീഷണികളും കാരണം കടുത്ത സമ്മർദ്ദത്തിലായി ഇറാൻ ഭരണകൂടം. ഇതുവരെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. കൊല്ലപ്പെട്ടവരിൽ എട്ടു കുട്ടികളും ആറ് സുരക്ഷാസേനക്കാരും ഉൾപ്പെടുന്നു. പ്രക്ഷോഭത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിലായി 2260 പേരെ അറസ്റ്റ് ചെയ്തു.

പ്രക്ഷോഭം ഇറാന്റെ 31 പ്രവിശ്യകളിലെ നൂറിലേറെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഇന്റർനെറ്റും ഫോൺ സേവനങ്ങളും ഇന്നലെ വിച്ഛേദിക്കപ്പെട്ടുവെന്നും ടാബ്രിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകരെ ഇറാൻ കൊലപ്പെടുത്തുന്നപക്ഷം ഇറാൻ ഭരണകൂടത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി.

അതേസമയം, ഇസ്ലാമിക റിപ്പബ്ലിക്കിന് അന്ത്യം കുറിക്കാനായി ജനങ്ങൾ തെരുവിലിറങ്ങണമെന്ന് മുൻ ഇറാൻ പ്രസിഡന്റിന്റെ മകൻ റേസാ പഹ് ലവി സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു. പണപ്പെരുപ്പവും കറൻസി തകർച്ചയുമാണ് ഇറാനിൽ സർക്കാർ വിരുദ്ധ കലാപങ്ങൾക്ക് കാരണം.

The Iranian regime is under severe pressure; On one side is the anti-government movement and on the other is America

Also Read

More Stories from this section

family-dental
witywide