ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും സച്ചിദാനന്ദൻ എന്തുകൊണ്ട് അങ്ങനെ ഒരു വിലയിരുത്തൽ നടത്തി എന്ന് അറിയില്ലെന്ന് തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാകുമെന്നും മന്ത്രി വി ശിവൻകുട്ടി. അദ്ദേഹം പറഞ്ഞത് ശിരിയല്ല. തുടർച്ചയായി ഭരണത്തിൽ വന്നാലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
രണ്ടുകോടി ആൻ്റോ ആൻ്റണി വാങ്ങിയതിനെ കുറിച്ച് കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും ബക്രീദിന് മൂന്ന് ദിവസത്തെ അവധി വേണമെന്ന സമസ്തയുടെ ആവശ്യം നയപരമായ കാര്യമാണന്നും ആലോചിച്ച ശേഷമാകും തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടായാല്‍ മലയാളത്തിലെ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വികസിത അര്‍ധവികസിത രാജ്യങ്ങളെക്കാള്‍ മേലെയായിരിക്കും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരമെന്നും പാവങ്ങള്‍ എന്ന പ്രയോഗം ഇനി മലയാള ഭാഷയില്‍ ജനങ്ങളെ മുന്‍നിര്‍ത്തി പറയാനുണ്ടാവില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
The Left government will come to power again, V Sivankutty responds to Sachidanandan’s statement











