
ഷിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ കുട്ടികൾക്കായി നോമ്പുകാലത്ത് “ദി ലെന്തെൻ ജേർണി വിത്ത് ജീസസ്” എന്ന പരിപാടി സംഘടിപ്പിച്ചുവരുന്നു. ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിൻെയും ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തിലാണ് നോമ്പുകാല കൂട്ടായ്‌മകൾ നാടത്തി വരുന്നത്.

നോമ്പിലെ എല്ലാ ശനിയാഴ്ചയും ഓൺലൈനായി നടത്തുന്ന ഈ പരിപാടിയിൽ റീജിയണിലെ എല്ലാ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള കുട്ടികൾ പങ്കുചേരുന്നു.

ക്‌നാനായ റീജിയനിൽ നിന്നുമുള്ള സെമിനാരി വിദ്യാർത്ഥികളായ ഡീക്കൻ മോസസ് സ്റ്റീഫൻ, ബ്രദർ ജോഷ് ജോർജ്. ബ്രദർ ജിബിൻമോൻ കൊച്ചുവീട്ടിൽ, സിസ്റ്റർ അലീസാ എസ്. വി.എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജനറൽ ഓർഗനൈസർ സിജോയ് സിറിയക് പറപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികൾ ക്രമീകരിക്കുന്നത്.
“The Lenten Journey with Jesus” is a program organized for children during Lent in the Knanaya Region of the United States. organized by Cherupushpa Mission League and Holy Childhood Ministry of the Knanaya Region.















