മിനിയാപൊളിസിൽ ട്രംപ് ഭരണകൂടത്തിൻ്റെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാല്‍ നടന്ന യുവതിയുടെ കൊലപാതകം; രാജ്യത്തുടനീളം പ്രതിഷേധങ്ങൾ രൂക്ഷമാകുന്നു

മിനിയാപൊളിസ് (മിനസോട്ട): മൂന്ന് മക്കളുടെ അമ്മയും സാമൂഹിക പ്രവർത്തകയുമായ 37 കാരി റെനി ഗുഡിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്) ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ അമേരിക്കയിലാകെ വ്യാപക പ്രതിഷേധം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെഡറൽ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെ തുടർന്ന് പൗരാവകാശ, കുടിയേറ്റാവകാശ സംഘടനകൾ രാജ്യവ്യാപക സമരങ്ങൾക്ക് ആഹ്വാനം ചെയ്തു. സംസ്ഥാന അധികാരികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഫെഡറൽ–സംസ്ഥാന സംഘർഷം രൂക്ഷമായി. ഓറിഗണിലെ പോർട്‌ലാൻഡിൽ യുഎസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥൻ ഒരു വാഹനം നിർത്താൻ ശ്രമിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന പുരുഷനെയും സ്ത്രീയെയും വെടിവച്ചതായി റിപ്പോർട്ടുകളുണ്ട്.

വാരാന്ത്യത്തിൽ രാജ്യത്തുടനീളം ആയിരത്തിലധികം സമരങ്ങൾ നടക്കുമെന്നാണ് സംഘാടകർ അറിയിച്ചത്. പ്രധാനമായും ഡെമോക്രാറ്റിക് പാർട്ടി നിയന്ത്രിക്കുന്ന നഗരങ്ങളിലാണ് ട്രംപ് ഭരണകൂടം ഐസ് സേനയെ വിപുലമായി വിന്യസിച്ചിരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്.

“ഐസ് ഔട്ട് ഫോർ ഗുഡ്” എന്ന പേരിൽ ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതൽ റാലികൾ നടക്കും. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ, മൂവ് ഓൺ, വോട്ടോ ലാറ്റിനോ, ഇൻഡിവിസിബിൾ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണ് സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്.

The murder of a woman by Trump administration immigration officials in Minneapolis; Protests are intensifying across the country

More Stories from this section

family-dental
witywide