അമേരിക്കയുടെ ‘ജീനിയസ് വിസ’ എന്നറിയപ്പെടുന്ന O-1 വിസയ്ക്ക് വലിയ ജനശ്രദ്ധ ലഭിച്ചുവരുന്നു. H-1B വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കൂടിയതോടെയാണ് O-1 വിസയിലേക്കുള്ള ആളുകളുടെ താൽപര്യം വർധിച്ചത്. അമേരിക്കൻ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025-ൽ O-വിസ അംഗീകാരങ്ങൾ 39,000 ആയി. അടുത്തകാലത്ത് ഇതാണ് വിസ നൽകിയ ഏറ്റവും ഉയർന്ന എണ്ണം.
അതേസമയം, Wipro, TCS, Cognizant തുടങ്ങിയ പ്രമുഖ ഐടി കമ്പനികളിൽ നിന്ന് H-1B വിസ അപേക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. കൂടാതെ, O-1 വിസയുമായി ബന്ധപ്പെട്ട O-3 ഡിപെൻഡന്റ് വിസകളുടെ എണ്ണവും ഉയർന്നു. അമേരിക്കയും ബെംഗളൂരും ആസ്ഥാനമായ Beyond Border എന്ന ഇമിഗ്രേഷൻ പ്ലാറ്റ്‌ഫോം പറയുന്നതനുസരിച്ച്, വിവിധ ഭരണകൂടങ്ങളിലായി O-1 വിസയ്ക്ക് 90 ശതമാനത്തിലധികം അംഗീകാര നിരക്ക് സ്ഥിരമായി ലഭിക്കുന്നുണ്ട്.
O വിസ ഒരു നോൺ-ഇമിഗ്രന്റ് വിഭാഗമാണ്. സ്വന്തം മേഖലയിലെ അസാധാരണ കഴിവ് തെളിയിക്കാൻ കഴിയുന്നവർക്കാണ് ഈ വിസ. ഇതിൽ പ്രധാനമായും O-1A, O-1B എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. O-1A വിസ എന്ന് വെച്ചാൽ, ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ്, കായികം തുടങ്ങിയ മേഖലകളിൽ അസാധാരണ കഴിവുള്ളവർക്കാണ് O-1A വിസ നൽകുന്നത്. ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ അംഗീകാരം ലഭിച്ചതിന്റെ തെളിവുകൾ അപേക്ഷകർ നൽകണം.
ഗവേഷകർ, മുതിർന്ന അക്കാദമിക് വിദഗ്ധർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, സീനിയർ എക്‌സിക്യൂട്ടീവുകൾ, ഡാറ്റാ സയന്റിസ്റ്റുകൾ, പ്രമുഖ കായികതാരങ്ങൾ തുടങ്ങിയവരാണ് സാധാരണയായി ഈ വിസയ്ക്ക് അപേക്ഷിക്കുന്നത്. കലയും വിനോദരംഗവും ഇതിൽ ഉൾപ്പെടില്ല. ഈ വിസയ്ക്ക് വാർഷിക പരിധിയില്ല. പ്രത്യേക വിദ്യാഭ്യാസ യോഗ്യതയും നിർബന്ധമല്ല. ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യാനും അനുമതിയുണ്ട്. ആദ്യം മൂന്ന് വർഷം വരെ താമസിക്കാൻ കഴിയുന്ന ഈ വിസ, തുടർന്ന് ഓരോ വർഷം വീതം നീട്ടാനും സാധിക്കും. അതേസമയം, കല, സിനിമ, ടെലിവിഷൻ മേഖലകളിലെ അസാധാരണ കഴിവുള്ളവർക്കാണ് O-1B വിസ നൽകുന്നത്.
Beyond Border സഹസ്ഥാപകൻ ഫ്രെഡറിക് എൻജി (Frederick NG) പറയുന്നതനുസരിച്ച്, H-1B വിസയുമായി ബന്ധപ്പെട്ട കർശന നിബന്ധനകളാണ് O-1 വിസയുടെ ജനപ്രിയത വർധിപ്പിക്കുന്നത്. Business Standard-നോട് സംസാരിക്കവെ, നിലവിലെ ട്രംപ് ഭരണകൂടത്തിൽ H-1B വിസയ്ക്ക് ഉയർന്ന ഫീസും അനിശ്ചിതത്വവും ഉള്ള സാഹചര്യത്തിൽ O-1 വിസ റെക്കോർഡ് തോതിൽ അനുവദിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലേക്കുള്ള സുരക്ഷിതമായ മറ്റൊരു വഴിയാണ് പലരും O-1 ആയി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
TCS, Wipro, Cognizant തുടങ്ങിയ കമ്പനികൾ H-1B അപേക്ഷകളിൽ നിന്ന് പിന്മാറുന്നതായും, അതിന് പകരം അസാധാരണ കഴിവുള്ള ജീവനക്കാരെ O-1 വിസ വഴി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു. O-1 വിസയുടെ പ്രത്യേകത, ശമ്പളമോ സാമ്പത്തിക ശേഷിയോ അല്ല, വ്യക്തിയുടെ കഴിവുകളും നേട്ടങ്ങളും വിലയിരുത്തലാണ് അടിസ്ഥാനമെന്നും ഫ്രെഡറിക് എൻജി വ്യക്തമാക്കി. 90 ശതമാനത്തിലധികം അംഗീകാര നിരക്കും പരിധിയില്ലാത്ത എക്സ്റ്റൻഷൻ സാധ്യതയും ഈ വിസയ്ക്ക് ഉണ്ടെന്നും അമേരിക്കൻ ഇമിഗ്രേഷൻ സംവിധാനത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ, യോഗ്യതയുള്ളവർക്കായി O-1 വിസ ഒരു “സേഫ് ഹേവൻ” ആയി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The O-1 visa, popularly known as America’s “genius visa”, is experiencing increased interest as uncertainty surrounding the H-1B program intensifies















