LGBTQ സമൂഹത്തിൻ്റെ അഭിമാനമായ മഴവിൽ പതാക ന്യൂയോർക്കിലെ സ്റ്റോൺവാൾ നാഷണൽ മോണുമെൻ്റിൽ നിന്ന് നീക്കി, പിന്നിൽ ട്രംപ് ഭരണകൂടത്തിൻ്റെ നിർദേശം

ന്യൂയോർക്ക്: ന്യൂയോർക്കിലെ സ്റ്റോൺവാൾ നാഷണൽ മോണുമെന്റിൽ നിന്ന് LGBTQ സമൂഹത്തിൻ്റെ അഭിമാനമായ മഴവിൽ പതാക നീക്കം ചെയ്തതായി റിപ്പോർട്ട്. നാഷണൽ പാർക്ക് സർവീസ് ആണ് ഫെഡറൽ ഭരണകൂടത്തിൻ്റെ നിർദേശപ്രകാരം പതാക മാറ്റിയത്.

ഫെഡറൽ ഗവൺമെൻ്റ് കെട്ടിടങ്ങളിലും സ്ഥലങ്ങളിലും അമേരിക്കൻ ദേശീയ പതാകയും മറ്റ് അംഗീകൃത ഔദ്യോഗിക പതാകകളും മാത്രമേ ഉയർത്താവൂ എന്ന ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ നയത്തിൻ്റെ ഭാഗമായാണ് ഈ നടപടി.

1969-ലെ സ്റ്റോൺവാൾ പ്രക്ഷോഭത്തിൻ്റെ സ്മരണയ്ക്കായി 2016-ലാണ് ബരാക് ഒബാമ ഈ സ്ഥലത്തെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്. LGBTQ+ അവകാശ പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്.

പതാക മാറ്റിയത് ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമമാണെന്ന് ആരോപിച്ച് പ്രാദേശിക നേതാക്കളും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. പതാക പുനഃസ്ഥാപിക്കുമെന്ന് മാൻഹട്ടൻ ബറോ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുൻപ്, സ്റ്റോൺവാൾ മോണുമെന്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ട്രാൻസ്ജെൻഡർ, ക്വീർ തുടങ്ങിയ പദങ്ങളും ഭരണകൂടം നീക്കം ചെയ്തിരുന്നു.

The rainbow flag, has been removed from New York’s Stonewall National Monument

More Stories from this section

family-dental
witywide