
തിരുവനന്തപുരം : കേരളത്തിൽ ചൂട് കഠിനമാകുന്നു. പല ജില്ലകളിലും സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചൂട് കഠിനമാകുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും അപകടകരമായ രീതിയില്‍ ഉയരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കിയിലാണ് (07). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ സൂചിക 6 രേഖപ്പെടുത്തി. യുവി ഇൻഡക്സ് 6-7 വരെ എന്നത് മഞ്ഞ അലർട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ടുള്ള വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. അമിതമായ തളർച്ച, തലകറക്കം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറുകയും വിശ്രമിക്കുകയും ചെയ്യുക.
The temperature is rising in the state, and the levels of ultraviolet rays are also rising dangerously.











