മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ഇന്ന്; കാത്തിരിപ്പോടെ രാജ്യം

ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകും. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. രാഷ്ട്രപതിയോട് അവതരണത്തിന് അനുമതി തേടി. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്ര മന്ത്രിസഭ യോഗം ഉടൻ ചേരും.

ബജറ്റ് അവതരണത്തിന് മുന്നോടിയായി തൻ്റെ പരമ്പരാഗത ചുവന്ന ‘ബഹി-ഖട്ട’ ശൈലിയിലുള്ള സഞ്ചിയിൽ സൂക്ഷിച്ചിരിക്കുന്ന ബജറ്റ് രേഖ അടങ്ങിയ ഡിജിറ്റൽ ടാബ്‌ലെറ്റ് നിർമ്മല സീതാരാമൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

The third budget of the third Modi government is today