ട്രംപ് ഭരണകൂടം ഇറാനെതിരെ വൻ വ്യോമാക്രമണങ്ങൾക്ക് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഇറാനെതിരെ വ്യാപകമായ വ്യോമാക്രമണങ്ങൾ ഉൾപ്പെടുന്ന സൈനിക നടപടി പരിഗണിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ.  ട്രംപ് അടുത്തിടെ നൽകിയ മുന്നറിയിപ്പുകൾ എങ്ങനെ നടപ്പാക്കണമെന്നും ലക്ഷ്യമിടേണ്ട കേന്ദ്രങ്ങൾ എന്തൊക്കെയെന്ന് എന്ന് ഉൾപ്പെടെ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിലെ നിരവധി സൈനിക കേന്ദ്രങ്ങളിലേക്ക് വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തുന്നതും  പരിഗണനയിലുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് വാഷിംഗ്ടണിൽ വ്യക്തമായ ഏകാഭിപ്രായം നിലവിലില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ആക്രമണത്തിന് സൈനിക ഉപകരണങ്ങളോ സേനയോ മാറ്റിപ്പാർപ്പിച്ചിട്ടില്ലെന്നും ഈ തയ്യാറെടുപ്പുകൾ യുദ്ധം അനിവാര്യമാണെന്ന് അർത്ഥമല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പതിവ് പദ്ധതിയിടലിന്റെ ഭാഗമാണെന്നുമാണ് വിശദീകരണം.

അതേസമയം, ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കടുത്ത നടപടികൾക്ക് സൂചന നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ “ദൈവത്തിന്റെ ശത്രു” ആയി കാണുമെന്നും അതിന് മരണശിക്ഷ വരെ ലഭിക്കാമെന്നുമാണ് അറ്റോർണി ജനറൽ മഹമ്മദ് മോവാഹേദി അസാദ് മുന്നറിയിപ്പ് നൽകിയത്. കലാപകാരികളെ സഹായിക്കുന്നവർക്കും ഇതേ കുറ്റം ചുമത്തുമെന്ന് സംസ്ഥാന ടെലിവിഷൻ റിപ്പോർട്ട് ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യത്തെ വഞ്ചിച്ച് അസ്ഥിരത സൃഷ്ടിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾക്ക് തയ്യാറാകണം. വിചാരണ വേഗത്തിൽ പൂർത്തിയാക്കി നിർണായക നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ഏതെങ്കിലും ഇളവോ കരുണയോ കാണിക്കരുത്  എന്നും അധികാരികൾ വ്യക്തമാക്കി.

ഇറാൻ സ്വാതന്ത്ര്യത്തെ ഇത്രയും ശക്തമായി നോക്കുന്നത് ഇതാദ്യമായേക്കാം. അമേരിക്ക സഹായിക്കാൻ തയ്യാറാണ്! എന്ന്  ഈ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ട്രംപ് എന്തെങ്കിലും ചെയ്യും എന്ന് പറഞ്ഞാൽ, അത് ചെയ്യും. വെറുതെ  കളിക്കാൻ നിൽക്കരുതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റും മുന്നറിയിപ്പ് നൽകിയിരുന്നു.

The Trump administration is reportedly planning massive airstrikes against Iran

More Stories from this section

family-dental
witywide