കരാക്കാസ്: വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ളോറസും എവിടെയാണെന്നത് അറിയില്ലെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. മഡുറോയുടെയും ഭാര്യയുടേയും വസ്‌തുവകകൾ എവിടെയാണന്നത് സംബന്ധിച്ച് ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ ജീവനോടെയുണ്ടെന്ന് തെളിവുകൾ വേണമെന്നും ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു.
അതേ സമയം, വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മദൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മദൂറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.
The Venezuelan government does not know the whereabouts of President Nicolas Maduro or his wife Cilia Flores, Vice President Delcy Rodriguez says We demand immediate proof of life of President Nicolas Maduro and Cilia Flores













