മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവച്ചേക്കുമെന്ന് സൂചന; ആരോപണം അതീവ ഗുരുതരമെന്ന് സിപിഐഎം

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഭാര്യയുടെ ഗുരുതര ആരോപണത്തിന് പിന്നാലെ രാജിവച്ചേക്കുമെന്ന് സൂചന. ആരോപണം അതീവ ഗുരുതരമെന്ന് സിപിഐഎം ആരോപിച്ചു. ആരോപണം തിരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്ന് നേതൃത്വത്തിന് ആശങ്ക. വിശദീകരണം തേടുന്ന മുഖ്യമന്ത്രി രാജിവെക്കാൻ ആവശ്യപ്പെട്ടേക്കും. വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം രണ്ടുദിവസത്തിനകം ചേർന്നേക്കും.

അതേസമയം, മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ ഗുരുതര ആരോപണം, എൽഡിഎഫ് ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരം സിപിഐഎം നേതാക്കളെ അറിയിച്ചു. സിപിഐഎം സംസ്ഥാന നേതൃത്വത്തിലും ആലോചന നടക്കും. സിപിഐ മന്ത്രിമാർ മന്ത്രിസഭയ്ക്ക് മുമ്പ് സംസ്ഥാന സെക്രട്ടേറിയുമായി ആലോചിക്കും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോൾ തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കാനാണ് എൽഡിഎഫ് നീക്കം. ​

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ കൊടുത്ത പരാതിയിലും തുടർനടപടി ആയിട്ടില്ല. കേസിൽ പൊലീസിൻ്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും.

There are indications that Minister KB Ganesh Kumar may resign; CPM says the allegations are extremely serious

More Stories from this section

family-dental
witywide