കേരളത്തിൽ തൂക്കുസഭ വരും, ബിജെപി നിർണായക ശക്തിയായി മാറും’’– രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന നിർണ്ണായക പോരാട്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും, ഇത്തവണ കേരളത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ‘തൂക്കുസഭ’ വരുമെന്നും അദ്ദേഹം പ്രവചിച്ചു.

ബിജെപി ജനങ്ങളോട് വോട്ട് ചോദിക്കുന്നത് നിയമസഭയിൽ പോയി ബഹളം വെക്കാനോ കമ്പ്യൂട്ടറുകൾ തകർക്കാനോ അല്ലെന്നും, മറിച്ച് ജനങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കേരള രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിർണ്ണായക ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും ഇത്തവണ ജനങ്ങൾ ബിജെപിയെ നെഞ്ചേറ്റുമെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ നിന്നാണ് രാജീവ് ചന്ദ്രശേഖർ ഇത്തവണ ജനവിധി തേടുന്നത്.

”There will be a hung assembly in Kerala, BJP will become a decisive force” – Rajiv Chandrasekhar

More Stories from this section

family-dental
witywide