കയ്‌പേറിയ തോൽവികൾ ഉണ്ടാകും; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മുജ്തബ ഖമനേയി

അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി. പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെ മുജത്ബയുടെ വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് പരമോന്നത നേതാവിന്റെ പ്രസ്താവന. ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതോടെ ഇരുരാജ്യങ്ങളും തമ്മിൽ നടക്കാനിരുന്ന രണ്ടാം ഘട്ട സമാധാന ചർച്ച അനിശ്ചിതത്വത്തിലായി.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചർച്ചയുള്ളുവെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെ പ്രതികരിച്ചു. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാനെ സാമ്പത്തികമായി തകർക്കുന്നതിന്റെ ഭാഗമായി ഇറാന്റെ കപ്പലുകൾ പുറംകടലിൽ പിടിച്ചെടുക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി ദ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

There will be bitter defeats; Mojtaba Khamenei warns America and Israel

More Stories from this section

family-dental
witywide