തുടർഭരണം ഉണ്ടാകും; എൽഡിഎഫ് വീണ്ടും വരുമെന്ന് കെ ബി ഗണേഷ് കുമാർ

തിരഞ്ഞെടുപ്പിൽ കനത്ത പോളിങ് തുടരവേ പോളിങിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ. ഒരു തരംഗവും ഇല്ല തുടർ ഭരണം ഉണ്ടാകും. എൽഡിഎഫ് വീണ്ടും വരും. ഇത് കെ. സുധാകരൻ തന്നെ പറഞ്ഞതാണ്. സുധാകരന്റെ മനസ്സിലുള്ളത് പുറത്തുവന്നതാണ്. പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും ഞാൻ ജയിക്കും. തനിക്കെതിരെ മത്സരിച്ച ആരോടും ശത്രുതയില്ലെന്നും ഇത് പത്തനാപുരത്തുകാർ അംഗീകരിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

അവസാന നിമിഷവും സ്ഥാനാർത്ഥികൾ തമ്മിൽ വാക് പോര് നടക്കുന്നു. ഞാൻ ഭാര്യയും മക്കളും അടങ്ങിയ കുടുംബത്തോടൊപ്പം വോട്ട് ചെയ്തു. എതിർ സ്ഥാനാർത്ഥിക്ക് തുടക്കം മുതൽ വ്യക്തിഹത്യ നടത്തൽ ജോലി. പത്തനാപുരത്ത് സ്ത്രീകളുടെ നീണ്ട നിരയുണ്ട്. സ്നേഹത്തോടെയാണ് വോട്ടർമാർ തന്നെ സ്വീകരിച്ചത്. മകൻ ചെന്നൈയിൽ നിന്ന് വരാൻ വൈകിയതിനാലാണ് വൈകീട്ടത്തേയ്ക്ക് വോട്ട് മാറ്റിയതെന്നും ഇതുവരെ നടന്ന ആറ് മത്സരങ്ങൾ കടുത്തതായിരുന്നുവെന്നും കെബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് ആറ് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.01 ശതമാനം പോളിംഗ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്‌തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്.

There will be continued rule; LDF will come back, says KB Ganesh Kumar

More Stories from this section

family-dental
witywide