‘പണം പോലൊരു ശക്തിയില്ല’; 200% തീരുവ ചുമത്തുമെന്ന ഭീഷണിയിൽ ഇന്ത്യ–പാക് യുദ്ധം തടഞ്ഞുവെന്ന് ട്രംപ്

വാഷിങ്ടൺ: ഇന്ത്യ–പാകിസ്ഥാൻ സൈനിക ഏറ്റുമുട്ടൽ താൻ തടഞ്ഞുവെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബോർഡ് ഓഫ് പീസ് യോഗത്തിൽ സംസാരിക്കവെയാണ്, ഇരുരാജ്യങ്ങൾക്കും 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയാണ് സംഘർഷം രൂക്ഷമാകുന്നത് തടഞ്ഞതെന്ന് ട്രംപ് വ്യക്തമാക്കിയത്.

“പാകിസ്ഥാൻ പ്രധാനമന്ത്രി ഞങ്ങളുടെ ചീഫ് ഓഫ് സ്റ്റാഫിന്റെ മുന്നിൽ പറഞ്ഞത്, ഇന്ത്യയുമായുള്ള യുദ്ധം നിർത്തി 2.5 കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചത് ട്രംപാണെന്നാണ്. യുദ്ധം അതീവ ഗുരുതരമായി പുരോഗമിക്കുകയായിരുന്നു. വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തപ്പെട്ടു. ഞാൻ ഇരുരാജ്യങ്ങളുടെയും നേതാക്കളുമായി ഫോൺ വഴി സംസാരിച്ചു. പ്രശ്നം തീർക്കുന്നില്ലെങ്കിൽ വ്യാപാര കരാറുകൾ ഉണ്ടാകില്ലെന്ന് ഞാൻ വ്യക്തമാക്കിയെന്നും ട്രംപ് പറഞ്ഞു.

യുദ്ധം തുടർന്നാൽ ഓരോ രാജ്യത്തിനും 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. “പണത്തിന്റെ കാര്യം വന്നപ്പോൾ അവർ പിന്നോട്ടുപോയി. വലിയ സാമ്പത്തിക നഷ്ടം ആരും ആഗ്രഹിച്ചില്ല. 11 യുദ്ധവിമാനങ്ങൾ വെടിവെച്ച് വീഴ്ത്തപ്പെട്ടു. അതെല്ലാം വളരെ ചെലവേറിയവയാണ്,” ട്രംപ് പറഞ്ഞു.

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനും പാകിസ്ഥാൻ അധീന കശ്മീരിലും സൈനിക നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും സംഘർഷം രൂക്ഷമാകുകയും ചെയ്തു.മേയ് 10-ന് ‘വെടിനിർത്തൽ ധാരണ’യോടെ ഏറ്റുമുട്ടൽ അവസാനിച്ചു.

എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ, ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Truth Social-ൽ യുദ്ധം താൻ നിർത്തിച്ചതായി അവകാശപ്പെട്ടിരുന്നു. അതേസമയം, അമേരിക്കയുടെ ഇടപെടൽ ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. വെടിനിർത്തൽ സംബന്ധിച്ച് പാകിസ്ഥാൻ ഡിജിഎംഒയാണ് ന്യൂഡൽഹിയെ ബന്ധപ്പെട്ടതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

എന്നാൽ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പലവട്ടം ട്രംപിന് നന്ദി അറിയിച്ചിട്ടുണ്ട്. ബോർഡ് ഓഫ് പീസ് യോഗത്തിൽ, “ഇന്ത്യ–പാക് വെടിനിർത്തലിന് താങ്കളുടെ സമയോചിത ഇടപെടൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചു. നിങ്ങൾ സമാധാനത്തിന്റെ മനുഷ്യനാണ്,” എന്നും ഷഹ്ബാസ് ഷരീഫ് പറഞ്ഞു.

‘There’s no power like money’; Trump says India-Pakistan war was averted by threat of 200% tariff

More Stories from this section

family-dental
witywide