സിറിയയിൽ യുഎസിൻ്റെ മൂന്നാമത്തെ ആക്രമണം: ഐസിസ് ആക്രമണവുമായി ബന്ധമുള്ള നേതാവിനെ വധിച്ചെന്ന് യുഎസ്

സിറിയയിൽ യുഎസ് സൈന്യം നടത്തിയ മൂന്നാമത്തെ പ്രതികാര ആക്രമണത്തിൽ അൽ-ഖൈദയുമായി ബന്ധമുള്ള ഒരു നേതാവിനെ വധിച്ചതായി യുഎസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം ഐസിസ് തോക്കുധാരി നടത്തിയ ആക്രമണത്തിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ട സംഭവവുമായി ഇയാൾക്ക് നേരിട്ട ബന്ധമുണ്ടെന്നും യുഎസ് സൈന്യം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് സിറിയയിൽ പുതിയ ആക്രമണം നടന്നത്. വടക്കുപടിഞ്ഞാറൻ സിറിയയിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. മൂന്ന് അമേരിക്കക്കാരുടെ മരണവുമായി ബന്ധപ്പെട്ട ഭീകരനെയാണ് ഞങ്ങൾ ഇല്ലാതാക്കിയത്. ഞങ്ങളുടെ സൈന്യത്തെ ആക്രമിക്കുന്നവരെ പിന്തുടരാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം തെളിയിക്കുന്നതാണിതെന്നും സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.

അമേരിക്കൻ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിടുന്നവർക്ക് എവിടെയും സുരക്ഷിത ഇടമില്ല. നിങ്ങളെ ഞങ്ങൾ കണ്ടെത്തുമെന്നും ബ്രാഡ് കൂപ്പർ മുന്നറിയിപ്പ് നൽകി. അൽ-ഖൈദയുമായി ബന്ധമുള്ള ബിലാൽ ഹസൻ അൽ-ജാസിം എന്ന നേതാവിനെയാണ് അമേരിക്ക കൊലപ്പെടുത്തിയത്. 2024 ഡിസംബർ 13-ന് സിറിയയിലെ പാൽമൈറയിൽ രണ്ട് യുഎസ് സൈനികരെയും ഒരു അമേരിക്കൻ പൗരനായ വിവർത്തകനെയും കൊലപ്പെടുത്തിയ ഐസിസ് തോക്കുധാരിയുമായി ഇയാൾക്ക് നേരിട്ട ബന്ധമുണ്ടായിരുന്നുവെന്ന് യുഎസ് അധികൃതർ പറഞ്ഞു.

ഈ ആക്രമണത്തിന് പിന്നാലെ, ‘ഹോക്ക്‌ഐ സ്‌ട്രൈക്ക്’ എന്ന പേരിൽ യുഎസ് സൈന്യം സിറിയയിൽ വലിയ തോതിലുള്ള ആക്രമണ പരമ്പരകൾ ആരംഭിച്ചിരുന്നു. യുഎസ് സഖ്യരാജ്യങ്ങളുമായി ചേർന്ന് നടത്തിയ ഈ ആക്രമണങ്ങളിൽ ഐസിസിന്റെ 100-ലധികം കേന്ദ്രങ്ങളും ആയുധം ശേഖരണ കേന്ദ്രങ്ങളും തകർത്തുവെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. സിറിയയിൽ കൊല്ലപ്പെട്ട രണ്ട് യുഎസ് സൈനികരും അയോവ നാഷണൽ ഗാർഡിലെ അംഗങ്ങളാണെന്ന് സംസ്ഥാന അധികൃതർ വ്യക്തമാക്കി.

ഡെസ് മോയിൻസിലെ 25 വയസുള്ള സാർജന്റ് എഡ്ഗർ ബ്രയാൻ ടോറസ് ടോവർ, മാർഷൽടൗണിലെ 29 വയസുള്ള സാർജന്റ് വില്യം നഥനെയൽ ഹോവാർഡ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Third US strike in Syria: US says it has killed a leader linked to ISIS attacks

More Stories from this section

family-dental
witywide