ഇത്തവണ ബിജെപി കേരളത്തില്‍ മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിനെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. എന്‍ഡിഎ എറണാകുളം റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വര്‍ഷങ്ങളില്‍ സാന്നിധ്യം അറിയിക്കാന്‍ ആണ് മത്സരിച്ചത്. ഇത്തവണ ബിജെപി ഭരണം നേടുമെന്നും കേരളത്തില്‍ ബിജെപിയാണ് യഥാര്‍ത്ഥ ബദലെന്നും കിരണ്‍ റിജിജു പറഞ്ഞു.
അതേസമയം, എന്‍ഡിഎ എറണാകുളം റീജിയണല്‍ ഓഫീസിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു എത്തിയതില്‍ നിന്ന് ഇതിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസിലാക്കപ്പെടുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാനാണ്. അതുമാത്രമല്ല, ഇതുവരെ കണ്ടുവന്ന വിവാദ രാഷ്ട്രീയ സംസ്‌കാരത്തില്‍ നിന്ന് മാറ്റി വികസന രാഷ്ട്രീയത്തിലേക്ക് ചര്‍ച്ചകള്‍ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. പോസ്റ്റീവ് ക്യാംപെയ്‌നാണ് ഉദ്ദേശിക്കുന്നതെന്നും നാടിന്റെ ഭാവി, ജനങ്ങളുടെ ഭാവി, കുട്ടികളുടെ ഭാവി, അതായിരിക്കും ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.
This time BJP is contesting in Kerala to form government, says Kiren Rijiju











