20 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം; അമേരിക്കയിലെ ഹവായിയിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

ഹോണലൂലു: അമേരിക്കൻ സംസ്ഥാനമായ ഹവായിയിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ശക്തമായ കൊടുങ്കാറ്റിനെ തുടർന്നാണ് സംസ്ഥാനമൊട്ടാകെ ഫ്ലഡ് വാച്ച് പ്രഖ്യാപിക്കുകയും ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകുകയും ചെയ്തത്. ശനിയാഴ്ച, ഓഹു ദ്വീപിലും മൗയി കൗണ്ടിയിലെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതായി ഗവർണർ ജോഷ് ഗ്രീൻ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദ്വീപുസമൂഹത്തെ ബാധിച്ച രണ്ടാമത്തെ ശക്തമായ കാലാവസ്ഥാ ദുരന്തമാണ് ഈ വാരാന്ത്യത്തിലെ കൊടുങ്കാറ്റ്. കഴിഞ്ഞ 10 ദിവസത്തിനിടെ ചില പ്രദേശങ്ങളിൽ 40 മുതൽ 50 ഇഞ്ച് വരെ മഴ ലഭിച്ചതായി ഗവർണർ വ്യക്തമാക്കി. ഓഹുവിൽ ഇനി 4 മുതൽ 6 ഇഞ്ച് വരെ മഴ ലഭിക്കാമെന്നും, മൗയിയിലെ ചില ഭാഗങ്ങളിൽ 4 മുതൽ 12 ഇഞ്ച് വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഈ കൊടുങ്കാറ്റിനെ ചെറുതായി കാണരുത്,” എന്നും ഗ്രീൻ വീഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ചിലർക്കു ഗുരുതരമായ പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്കാറ്റ് മൂലം വീടൊഴിഞ്ഞവർക്കായി കുറഞ്ഞ നിരക്കിൽ ഹോട്ടൽ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്. മുൻപ് ലഭിച്ച മഴ കാരണം മണ്ണ് മുഴുവൻ നനഞ്ഞ നിലയിലായതിനാൽ, ചെറിയ മഴ പോലും വലിയ വെള്ളപ്പൊക്കത്തിനും റോഡ് അടച്ചിടലുകൾക്കും നാശനഷ്ടങ്ങൾക്കും കാരണമാകുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ ഒരു ബില്യൺ ഡോളറിന് മുകളിലാകാമെന്ന് റിക്ക് ബ്ലാഞ്ചിയാർഡി അറിയിച്ചു. വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ഇതുവരെ 230-ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

അതേസമയം, ഓഹുയിലെ ഒരു അണക്കെട്ട് തകർന്നുവീഴാനുള്ള ഭീഷണിയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. “സുരക്ഷിതരായി തുടരുക, സാഹചര്യം ഗൗരവത്തോടെ കാണുക,” എന്നാണ് മേയർ ജനങ്ങളോട് അഭ്യർത്ഥിച്ചത്. വെള്ളപ്പൊക്ക ജലം ഉയർന്നതോടെ വീടുകളും വാഹനങ്ങളും ഒഴുകിപ്പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ഹോണോലൂലുവിൻെറ വടക്കുഭാഗത്ത് ഏകദേശം 5,500 പേർക്ക് ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടുണ്ട്. ദ്വീപുകളിലുടനീളം നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഹോണലൂലു എമർജൻസി മാനേജ്മെന്റ് വകുപ്പ് നിരവധി ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

വിമാനത്താവളങ്ങൾ, സ്കൂളുകൾ, റോഡുകൾ, ആശുപത്രികൾ എന്നിവയ്ക്കും വീടുകൾക്കും വലിയ നാശനഷ്ടം സംഭവിച്ചതായി ഗവർണർ പറഞ്ഞു. “ഇത് കഴിഞ്ഞ 20 വർഷത്തിനിടെ ഹവായിയിൽ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ള അഭയകേന്ദ്രങ്ങളിലേക്ക് മാറാൻ ഗവർണർ ജനങ്ങളോട് അഭ്യർത്ഥിച്ചു. “കോന ലോ” എന്നറിയപ്പെടുന്ന കുറഞ്ഞ മർദ്ദ പ്രദേശമാണ് ഈ ശക്തമായ മഴയ്ക്ക് കാരണം. ഇത് ചൂടും ഈർപ്പമുള്ള വായുവും ദ്വീപുകളിലേക്ക് വലിച്ചിഴച്ച് കനത്ത മഴക്കും തിടുക്കത്തിലുള്ള വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. ചില പ്രദേശങ്ങളിൽ 10 ഇഞ്ചിന് മുകളിലുള്ള മഴയും മണിക്കൂറിൽ 100 മൈൽ (160 കിലോമീറ്റർ) വരെ വേഗതയുള്ള കാറ്റും രേഖപ്പെടുത്തി.

Thousands evacuated as Hawaii faces worst flooding in 20 years

More Stories from this section

family-dental
witywide