പശ്ചിമേഷ്യൻ യുദ്ധം: വിമാനം പാതമാറ്റി കറാച്ചിയിലിറക്കി; മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർ കുടുങ്ങി, നാട്ടിലെത്തിക്കാൻ ശ്രമം

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം അതിരൂക്ഷമായതിനെത്തുടർന്ന് വിമാനയാത്രയ്ക്കിടെ മൂന്ന് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനമാണ് യുദ്ധസാഹചര്യം മൂലം പാത മാറ്റി കറാച്ചിയിൽ അടിയന്തരമായി ഇറക്കിയത്. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുകാരിയായ മകൾ സ്മൃതി മേനോൻ എന്നിവരാണ് കുടുങ്ങിയ മലയാളികൾ. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ കുവൈറ്റിലെ ലോകകേരള സഭാംഗം വഴി നോർക്ക റൂട്ട്സിനെ ബന്ധപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കറാച്ചിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്ക റൂട്ട്സ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഏകോപിപ്പിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ കറാച്ചിയിൽ നിന്ന് കൊളംബോ വഴി ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതകളാണ് വിദേശകാര്യ മന്ത്രാലയം പ്രധാനമായും പരിശോധിക്കുന്നത്. പാകിസ്ഥാനുമായുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പശ്ചിമേഷ്യൻ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം നിരവധി വിമാനങ്ങൾ ഇത്തരത്തിൽ വഴിതിരിച്ചുവിടേണ്ടി വരുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Three Keralites Among Indians Stranded in Karachi After Flight Diverted Due to Iran-Israel Conflict

More Stories from this section

family-dental
witywide