ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ പാലക്കാട് സ്വദേശികളായ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല – കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38),തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32), യൂസഫിന്റെ മാതാവ് റംല എന്നിവരാണ് മരണപ്പെട്ടത്. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ രക്ഷപെട്ടു.
ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തിനൊപ്പം പെരുന്നാളിന് യാത്ര പോയതായിരുന്നു. ഇവർ. കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം.
അതേസമയം, മിന്നൽ പ്രളയത്തിൽ മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്–ബൗഷർ മലമ്പാത പോലീസ് താത്കാലികമായി അടച്ചു. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുകയാണ്.
Three Malayalis die in flash floods in Oman









