ടെക്സസിലെ ഓസ്റ്റിനിൽ ബിയർ ഗാർഡനു മുന്നിൽ വെച്ച് സെനഗളിൽ നിന്നുള്ള കുടിയേറ്റക്കാൻ നടത്തിയ ആക്രമണത്തിൽ 19 വയസ്സുള്ള റൈഡർ ഹാരിങ്ടണും ഇന്ത്യൻ വംശജയായ 21 വയസ്സുള്ള സവിത ഷാനും 30 വയസ്സുള്ള ജോർജ് പെഡേഴ്സണും മരണപ്പെട്ടതായി അധികൃതർ. വെടിവെപ്പിൽ മറ്റു 14 പേർക്ക് പരിക്കേറ്റു. അതിൽ ചിലർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.പ്രതിയായെന്ന് ആരോപിക്കപ്പെട്ട നിയഗാ ഡയാനെ (53) പോലീസ് വെടിവെച്ചു കൊന്നു.
Federal Bureau of Investigation (എഫ്‌ബിഐ) ഇറാനിലെ യുദ്ധവുമായി ബന്ധപ്പെട്ട “ഭീകരവാദ ബന്ധം” ഉണ്ടോ എന്ന് ഉൾപ്പെടെ വിവിധ സാധ്യതകൾ പരിശോധിക്കുന്നതായി അറിയിച്ചു. രണ്ടു വിദ്യാർഥികളെ ഉൾപ്പെടെ വെടിവച്ചു കൊന്നത് ഇറാൻ യുദ്ധത്തിന്റെ പ്രതികരണമാണെന്നു നിഗമനം. കൊലയാളി ഇറാന്റെ അടയാളം ധരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അയാൾ ധരിച്ചിരുന്ന ടി ഷർട്ടിൽ ഇറാന്റെ കൊടിയും ‘പ്രോപ്പർട്ടി ഓഫ് അള്ളാ’ എന്ന എഴുത്തും ഉണ്ടായിരുന്നു.
ഡിയാഗ്നെ സെനഗലിൽ ജനിച്ച അമേരിക്കൻ പൗരനായി പിന്നീട് പൗരത്വം നേടിയ വ്യക്തിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മരണപ്പെട്ടവരിൽ രണ്ടുപേർ വിദ്യാർത്ഥികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, എന്നാൽ അവർ ഏത് സർവകലാശാലയിലാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ഇറാൻ പതാകയും ഇറാനിയൻ നേതാക്കളുടെ ചിത്രങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഈ ആക്രമണം, അമേരിക്കയും അതിന്റെ സഖ്യരാഷ്ട്രമായ ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു.
അക്രമിക്കു ഭീകര ബന്ധം ഉണ്ടെന്നു എഫ് ബി ഐ ആക്റ്റിംഗ് സ്പെഷ്യൽ ഏജന്റ് അലക്സ്‌സ് ഡോറൻ പറഞ്ഞു. അതു കൊണ്ട് യുഎസിൽ ഒട്ടാകെ ജാഗ്രതാ നിർദേശം നൽകിയെന്നു എഫ് ബി ഐ ഡയറക്‌ടർ കാശ് പട്ടേൽ അറിയിച്ചു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് പ്രസിഡന്റ് ജിം ഡേവിസ് തമിഴ് നാട്ടുകാരിയായ സവിത ഷാന്റെ മരണം അറിയിച്ച കുറിപ്പിൽ, ലോകത്തെ മാറ്റാൻ തയാറെടുക്കുന്ന വിദ്യർഥിനിയും സ്നേഹം നിറഞ്ഞ മാതാപിതാക്കളുടെ മകളും സുഹൃത്തുക്കൾക്ക് പ്രിയപ്പെട്ടവളും ആയിരുന്നുവെന്ന് പറയുന്നു. എക്കണോമിസ്കിലും മാനേജ്മെന്റിലും ബിരുദത്തിനു പഠിച്ചിരുന്ന ഷാൻ ഈ വർഷം അത് പൂർത്തിയാക്കേണ്ടതായിരുന്നു. ഓസ്റ്റിൻ തമിഴ് സംഘത്തിൽ സജീവമായിരുന്നു. പ്രൈസ്വാട്ടർഹൗസ്കൂപ്പേഴ്സിൽ ഇന്റേൺ ആയിരുന്നു.
Three people, including an Indian woman, were killed in a shooting in Texas by a Senegalese national in the name of the Iran war; the suspect was shot and killed by police










