ട്വന്റി -20 യെ വർഗീയ ശക്തികളെ കുട്ടുപിടിച്ചുകൊണ്ട് ഇല്ലാതാക്കാൻ ശ്രമിച്ചു – സാബു എം ജേക്കബ്

ട്വന്റി -20 യെ ഇല്ലാതാക്കാൻ വർഗീയ ശക്തികളെ കുട്ടുപിടിച്ചുകൊണ്ട് ശ്രമിച്ചെന്ന് സാബു എം ജേക്കബ് പറഞ്ഞു. മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും യോജിക്കാനോ സഖ്യമുണ്ടാകാനോ ഞങ്ങൾ കഴിഞ്ഞ 14 വർഷമായി ശ്രമിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ പലഘട്ടങ്ങളിലും ട്വന്റി -20യുമായി സഖ്യമുണ്ടാക്കാൻ എൽഡിഎഫും യുഡിഎഫും ചർച്ചകൾ നടത്തിയിട്ടുണ്ടന്നും എന്നാൽ ഞങ്ങൾ ആരുമായും അങ്ങിനെയൊരു സഹകരണം വേണ്ടെന്ന് ആലോചിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

ഇടതും വലതും പാർട്ടികൾ കേരളത്തെ മാറി മാറി ഭരിച്ച് 50 വര്‍ഷം പുറകിലോട്ട് കൊണ്ടുപോയി. ഇവരുമായി ആശയപരമായി യോജിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് ട്വൻ്റി 20 പാർട്ടിയ്ക്കുള്ളതെന്നും ട്വന്റി 20 എന്‍ഡിഎയിലേക്ക് പോയതില്‍ സിപിഐഎമ്മും കോണ്‍ഗ്രസും മുതലകണ്ണീര്‍ ഒഴുക്കുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞു.

ഇതേ തുടർന്ന്പരസ്പരം തെറിവിളിച്ചവര്‍ ഒരേ വാഹനത്തില്‍ അരിവാളും കൈപ്പത്തിയുമുള്ള ചിഹ്നം കെട്ടി കൊടിയുമായി പോയപ്പോള്‍ ഇവരുടെ ആശയം എവിടെപ്പോയെന്നും ഒരുതവണയല്ല തുടര്‍ച്ചയായി ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിനോടാണ് ഞങ്ങള്‍ സഖ്യം ഉണ്ടാക്കിയതെന്നും അല്ലാതെ കേരളം കട്ടുമുടിച്ച് നശിപ്പിച്ച് ഇന്നത്തെ സാഹചര്യമാക്കിയ ഇടതിനോടോ വലതിനോടോ ഒപ്പമല്ലെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.

Tried to eliminate Twenty20 by inciting communal forces – Sabu M Jacob

More Stories from this section

family-dental
witywide