ട്രംപിന്റെ സമ്മർദം; യുഎസ് എണ്ണ ശതകോടീശ്വരൻ വെനസ്വേലയിൽനിന്ന് പിന്മാറുന്നു

ഫ്ലോറിഡയിലെ എണ്ണ വ്യവസായ പ്രമുഖനും റിപ്പബ്ലിക്കൻ പാർട്ടി സംഭാവനദാതാവുമായ ഹാരി സർജന്റ് മൂന്നാമനോട് വെനസ്വേലയിലെ നിക്ഷേപങ്ങളിൽനിന്ന് പിന്മാറാൻ ട്രംപ് ഭരണകൂടം സമ്മർദം ശക്തമാക്കുന്നു. വെനസ്വേലയിലെ എണ്ണ ഉൽപാദന സംരംഭങ്ങളിൽ പങ്കാളിത്തമുള്ള സർജന്റിന്റെ ഓഫ്‌ഷോർ കമ്പനിയുടെ ആസ്തികൾ ട്രഷറി വകുപ്പ് വെള്ളിയാഴ്ച മരവിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

കമ്പനിയിലെ തന്റെ നിക്ഷേപങ്ങളും താൽപര്യങ്ങളും ഒഴിവാക്കാൻ സർജന്റിനെ അനുവദിക്കുന്ന പ്രത്യേക അനുമതിയും ട്രഷറി വകുപ്പ് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയും വെനസ്വേലയും തമ്മിൽ കടുത്ത സംഘർഷം നിലനിന്നിരുന്ന വർഷങ്ങളിൽ വാഷിങ്ടണിനും കാരക്കാസിനുമിടയിലെ നിർണായക അനൗദ്യോഗിക ഇടനിലക്കാരനായിരുന്നു സർജൻ്റ്. ഇതിലൂടെ ഇരുപക്ഷത്തും വലിയ സ്വാധീനം അദ്ദേഹം നേടിയിരുന്നു.

അമേരിക്കൻ വിദേശനയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ തടയുന്നതിന് ട്രഷറി വകുപ്പിന് വിവിധ നടപടികൾ സ്വീകരിക്കാനാകും.

Trump forces US oil billionaire to exit Venezuela

More Stories from this section

family-dental
witywide