വൈറ്റ് ഹൗസിൽ ട്രംപ്–ഷി കൂടിക്കാഴ്ച; എഐ, വ്യാപാരം, തായ്‌വാൻ വിഷയങ്ങളിൽ നിർണായക ചർച്ച

വാഷിങ്ടൺ: ഒരു ദശാബ്ദത്തിലേറെയ്ക്ക് ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ബാൻഡുകളുടെ അകമ്പടിയോടെയും യുദ്ധവിമാനങ്ങളുടെ ഫ്ലൈപാസ്റ്റോടെയും വ്യാഴാഴ്ച രാവിലെ ഷിക്ക് ഔപചാരിക സ്വീകരണം നൽകി. തുടർന്ന് ഇരുവരും ഉഭയകക്ഷി ചർച്ച നടത്തി. പിന്നീട് സ്റ്റേറ്റ് ഡിന്നറും നടന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള മാസങ്ങളായി തുടരുന്ന തീരുവ തർക്കത്തിന് താൽക്കാലിക പരിഹാരം തുടരുന്നതിനിടെയാണ് ഷിയുടെ യുഎസ് സന്ദർശനം. ഇറാൻ, യുക്രെയ്ൻ, തായ്‌വാൻ വിഷയങ്ങളിലെ അനിശ്ചിതത്വങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച. നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലും ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത മത്സരം തുടരുകയാണ്. എഐ പ്രധാന ചർച്ചാവിഷയമാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ട്രംപ് വ്യക്തമാക്കിയിരുന്നു.

ഓവൽ ഓഫീസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം താനും ഷിയും തമ്മിൽ “മികച്ച കൂടിക്കാഴ്ച” നടന്നതായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ തായ്‌വാൻ, എഐ, ഹോങ്കോങ്ങിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ജനാധിപത്യ അനുകൂല വ്യവസായി ജിമ്മി ലായിയുടെ വിഷയം എന്നിവ ചർച്ച ചെയ്തോയെന്ന ചോദ്യങ്ങൾക്ക് ട്രംപ് മറുപടി നൽകിയില്ല.

വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ പുതിയ ഹെലിപാഡ് ഷിയെ കാണിച്ച ട്രംപ്, അദ്ദേഹത്തെ മറൈൻ വണ്ണിനുള്ളിലും കൊണ്ടുപോയി. ഷി മടങ്ങാൻ ഒരുങ്ങുന്നതിനിടെയും ജിമ്മി ലായിയുടെ വിഷയം ചർച്ച ചെയ്തോയെന്ന ചോദ്യത്തിന് ട്രംപ് പ്രതികരിച്ചില്ല. ഇരുവരുടെയും കൂടിക്കാഴ്ച “മികച്ചതായിരുന്നു” എന്ന് അദ്ദേഹം ആവർത്തിച്ചു.

ട്രംപും ഷിയും കൂടിക്കാഴ്ച നടത്തുന്നതിനിടെ പ്രഥമ വനിത മെലാനിയ ട്രംപും ഷിയുടെ ഭാര്യ പെങ് ലിയുവാനും വാഷിങ്ടണിലെ സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് സന്ദർശിച്ചു. പ്രാദേശിക ചൈനീസ് സ്കൂളിലെ കുട്ടികൾ ഇരുവർക്കുമായി ഗാനാലാപന പരിപാടിയും അവതരിപ്പിച്ചു.മേയിൽ ട്രംപ് ബെയ്ജിങ് സന്ദർശിച്ചപ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ “നിർമാണാത്മക തന്ത്രപരമായ സ്ഥിരത” കൈവരിക്കാൻ ശ്രമിക്കുമെന്ന് ട്രംപും ഷിയും ധാരണയിലെത്തിയിരുന്നു. എന്നാൽ നാല് മാസങ്ങൾക്ക് ശേഷം ഷി യുഎസിലെത്തുമ്പോൾ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കാരണമില്ലെന്നാണ് ചൈനീസ് വിദഗ്ധരുടെ വിലയിരുത്തൽ.

ആഴത്തിലുള്ള അവിശ്വാസവും കടുത്ത മത്സരവും തുടരുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ അയവുണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വാഷിങ്ടണിലെ ഉച്ചകോടിക്ക് മുന്നോടിയായി സിബിഎസ് ന്യൂസിനോട് സംസാരിച്ച ചൈന–യുഎസ് ബന്ധ വിദഗ്ധൻ ഷാവോ ഹായ്, ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തിയുള്ള സമീപനം ഫലപ്രദമാകില്ലെന്ന് പറഞ്ഞു. “അത് ഷിയുടെ കാര്യത്തിലും ചൈനയുടെ കാര്യത്തിലും ചൈനീസ് ജനതയുടെ കാര്യത്തിലും ഫലപ്രദമല്ല,” അദ്ദേഹം പറഞ്ഞു.

Trump hosting China’s Xi at White House as they navigate AI, trade tensions and Taiwan

More Stories from this section

family-dental
witywide