ഇറാന് കർശന മുന്നറിയിപ്പുമായി ട്രംപ്; അമേരിക്ക വലിയൊരു കപ്പൽപ്പടയെ അയച്ചിട്ടുണ്ട്, സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് യു.എസ് പ്രസിഡൻ്റ്

വാഷിംഗ്ടൺ: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകി. ഇറാൻ ഭാഗത്തേക്ക് അമേരിക്ക വലിയൊരു കപ്പൽപ്പടയെ അയച്ചിട്ടുണ്ടെന്നും സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആണവ പദ്ധതികൾ പുനരാരംഭിക്കാനോ പ്രതിഷേധക്കാരെ വധിക്കാനോ ഇറാൻ തുനിഞ്ഞാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും മറ്റ് യുദ്ധക്കപ്പലുകളും മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഒരു വലിയ നാവികസന്നാഹം ഇറാനിലേക്ക് നീങ്ങുന്നതായും ചിലപ്പോൾ ആ സന്നാഹത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നുമായിരുന്നു ട്രംപ് വ്യക്തമാക്കിയത്.

ഇറാനിൽ നടക്കുന്ന ആഭ്യന്തര പ്രതിഷേധങ്ങളും അവിടെ പ്രതിഷേധക്കാർക്ക് നേരെയുണ്ടാകുന്ന നടപടികളും അമേരിക്ക സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്താൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം നേരത്തെ താക്കീത് നൽകിയിരുന്നു. കൂടാതെ, ഇറാൻ ഇപ്പോൾ മധ്യേഷ്യയിലെ ഒരു ഭീഷണിയല്ലെന്നും അമേരിക്കയുടെ നടപടികൾ മേഖലയിൽ സമാധാനം കൊണ്ടുവന്നുവെന്നും ദാവോസിലെ തൻ്റെ പ്രസംഗത്തിൽ ട്രംപ് അവകാശപ്പെട്ടു.

Trump issues stern warning to Iran; US has sent a large fleet, says US President.

More Stories from this section

family-dental
witywide