ട്രംപ് സ്വയം വെനസ്വേലയുടെ ആക്ടിങ് പ്രസിഡൻ്റായി ; വിക്കിപീഡിയ പേജ് പോലെയുള്ള സ്വയം അവരോധിച്ച ചിത്രം പങ്കുവെച്ച് ട്രംപ്

വാഷിങ്ടൺ: വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ് എന്ന് സ്വയം വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിലേത് എന്ന് തോന്നിക്കുംവിധം എഡിറ്റ് ചെയ്ത ചിത്രം അദ്ദേഹം പങ്കുവെച്ചത്. ട്രംപിന്റെ ഫോട്ടോയുടെ താഴെ 2026 ജനുവരി മുതൽ വെനസ്വേലയുടെ ആക്‌ടിങ് പ്രസിഡന്റ് എന്ന് എഴുതിയിട്ടുള്ളതായി ചിത്രത്തിൽ കാണാം. യുഎസിൻ്റെ 45-ാമത്തെയും 47-ാ മത്തെയും പ്രസിഡന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറെസിനയേയും കടത്തിക്കൊണ്ടു വന്ന് ന്യൂയോർക്കിൽ തടവറയ്ക്കുള്ളിലാക്കിയതിന് പിന്നാലെയാണ് വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന് സ്വയം വിശേഷിപ്പിച്ച് ട്രംപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മഡൂറോയെയും ഭാര്യ ചെയ്യും തട്ടികൊണ്ടുവന്ന ട്രംപിൻ്റെ നടപടി വെനസ്വേലയിലെ പെട്രോളിയം അടക്കമുള്ള ഊർജസമ്പത്ത് ലക്ഷ്യം വെച്ചാണ് എനിക്ക് വിലയിരുത്തപ്പെടുന്നത്.

ഇതിൻ്റെ ഭാഗമെന്നോണം വെനസ്വേലൻ എണ്ണ വിറ്റുകിട്ടുന്ന പണം നിയമക്കുരുക്കിൽപ്പെടാതെ സംരക്ഷിക്കുന്നതിനായി ട്രംപ് എക്സിക്യുട്ടീവ് ഉത്തരവിറക്കിയിരുന്നു. എണ്ണയിൽനിന്നുള്ള വരുമാനം വെനസ്വേലയുടെ സ്വത്താണെന്നും ഭരണപരവും നയതന്ത്രപരവുമായ ലക്ഷ്യങ്ങളോടെ യുഎസ് അത് കൈകാര്യംചെയ്യുകയാണെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ വെനസ്വേലയിൽ കെട്ടിക്കിടക്കുന്ന അഞ്ചുകോടിയോളം വീപ്പ പെട്രോളിയം യുഎസ് വിറ്റ് ആ പണം താൻ കൈകാര്യംചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. വെനസ്വേലയിൽ നിക്ഷേപിക്കാൻ എണ്ണക്കമ്പനിയുടമകളെ ട്രംപ് ക്ഷണിച്ചിരുന്നു.

Trump makes himself acting president of Venezuela; Trump shared a self-imposed image that looked like a Wikipedia page

More Stories from this section

family-dental
witywide