അമേരിക്കയിൽ ശൈത്യതരംഗം രൂക്ഷമാകുന്നതിനിടെ ആഗോളതാപനത്തെ പരിഹസിച്ച് ട്രംപ്; കാലാവസ്ഥാ വ്യതിയാനം വെറും തട്ടിപ്പ്’

വാഷിങ്ടൺ: ആഗോളതാപനത്തെ പരിഹസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ നാൽപ്പതോളം സംസ്ഥാനങ്ങളിൽ അതിശക്തമായ ശൈത്യതരംഗം തുടരുന്നതിനിടെയാണ് ആഗോളതാപനത്തെ പരിഹസിച്ച് ട്രംപ് എത്തിയിരിക്കുന്നത്ത്.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ ആഗോളതാപനത്തിന് എന്തുപറ്റി എന്ന് വിശദീകരിക്കാൻ പരിസ്ഥിതി പ്രവർത്തകരോട് ആവശ്യപ്പെട്ട ട്രംപ് , കാലാവസ്ഥാ വ്യതിയാനത്തെ വെറും ‘തട്ടിപ്പ്’ എന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളെ ‘രാഷ്ട്രീയ അജണ്ട’ എന്നും പരിസ്ഥിതി പ്രവർത്തകരെ ‘പരിസ്ഥിതി കലാപകാരികൾ’ എന്നും വിളിച്ച് പരിഹസിച്ചു.

അതേസമയം അമേരിക്കയിലെ ജനജീവിതത്തെ, അതികഠിനമായ മഞ്ഞുവീഴ്ചയും ശൈത്യവും സാരമായി ബാധിച്ചിട്ടുണ്ട്. ഏകദേശം 16 കോടി ജനങ്ങൾ ശൈത്യതരംഗത്തിൻ്റെ ദുരിതങ്ങൾ അനുഭവിക്കുന്നതായാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡാലസ്, അറ്റ്ലാന്റ്, ഒക്ലഹോമ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേതുൾപ്പടെ രാജ്യത്തുടനീളം 1500-ലധികം വിമാന സർവീസുകൾ തടസപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Trump mocks global warming as US weather worsens; calls climate change a hoax

Also Read

More Stories from this section

family-dental
witywide