അമേരിക്കയിൽ ക്രെഡിറ്റ് കാർഡ് പലിശനിരക്ക് 10 ശതമാനമായി നിശ്ചയിക്കണമെന്ന നിർദേശവുമായി ട്രംപ്; കടുത്ത എതിർപ്പുമായി ബാങ്കുകൾ

വാഷിങ്ടൺ: അമേരിക്കയിൽ ക്രെഡിറ്റ് കാർഡ് പലിശനിരക്ക് ഒരു വർഷത്തേക്ക് പരമാവധി 10 ശതമാനമായി നിശ്ചയിക്കണമെന്ന നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് നടപ്പായാൽ അമേരിക്കക്കാർക്ക് വൻതുക ലാഭം ലഭിക്കുമെന്നാണ് കണക്ക്. എന്നാൽ ബാങ്കിങ് മേഖലയുടെയും ക്രെഡിറ്റ് കാർഡ് കമ്പനികളുടെയും കടുത്ത എതിർപ്പാണ് ഇതിനെതിരെ രാജ്യത്ത് ഉയരുന്നത്.

ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ട്രംപ് കുറിച്ചു പോസ്റ്റിൽ ഇത് നിയമത്തിലൂടെയോ പ്രസിഡന്റിന്റെ ഉത്തരവിലൂടെയോ വരുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ജനുവരി 20-ന് ഇത് പ്രാബല്യത്തിൽ വരാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. അമേരിക്കയിൽ ഇപ്പോൾ ക്രെഡിറ്റ് കാർഡുകളുടെ ശരാശരി പലിശ 20 ശതമാനം വരെ എത്തുന്നുണ്ട്. ഇത് 10 ശതമാനമായി കുറച്ചാൽ വർഷത്തിൽ ഏകദേശം 100 ബില്യൺ ഡോളർ വരെ പലിശ ലാഭിക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ പലിശപരിധി വന്നാൽ ഉപഭോക്താക്കൾ നിയന്ത്രണം കുറവുള്ള മറ്റുവായ്പ മാർഗങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും ബാങ്കുകൾ മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നിർദേശം നിയമമായി കൊണ്ടുവരാൻ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് എന്നിവർ തമ്മിൽ ചർച്ചകൾ നടക്കുകയാണ്. 2024 ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ ശക്തമായി പിന്തുണച്ചവരായിരുന്നു ക്രെഡിറ്റ് കാർഡ് കമ്പനികൾ. എന്നാൽ ട്രംപിൻ്റെ ഇപ്പോഴത്തെ നിർദേശത്തോട് ശക്തമായ എതിർപ്പാണ് അവർ പ്രകടിപ്പിക്കുന്നത്.

Trump proposed to fix the credit card interest rate at 10 percent in the United States; Banks strongly opposed

More Stories from this section

family-dental
witywide