അഫ്ഗാനിസ്ഥാനിലെ മുന്നണി പോരാട്ടത്തിൽ നാറ്റോ സൈന്യം പിന്നിലായിരുന്നുവെന്ന് ട്രംപ്; പങ്ക് ചെറുതാക്കി കാണരുതെന്ന് ബ്രിട്ടൺ

വാഷിങ്ടൺ: 9/11 ആക്രമണങ്ങൾക്ക് പിന്നാലെ  നടന്ന ‘വാർ ഓൺ ടെറർ’ കാലത്ത് അഫ്ഗാനിസ്ഥാനിലെ മുന്നണി പോരാട്ടത്തിൽ യൂറോപ്യൻ നാറ്റോ രാജ്യങ്ങളുടെ സൈന്യം പിന്നിലായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. അവർ അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചുവെന്ന് പറയും. അയച്ചു, എന്നാൽ അവർ മുന്നണിയിൽ നിന്ന് കുറച്ച് അകലെയായിരുന്നു എന്നാണ് ട്രംപിന്റെ പരാമർശം.

നിലവിൽ ട്രംപിന്റെ, നാറ്റോ സഖ്യരാജ്യങ്ങളിലെ സൈനികർ അഫ്ഗാനിസ്ഥാൻ യുദ്ധകാലത്ത് മുൻനിരയിൽ നിന്ന് പോരാടിയില്ലെന്ന    പരാമർശം വലിയ വിവാദമായിരിക്കുകയാണ്. 9/11 ആക്രമണങ്ങൾക്ക് ശേഷം, നാറ്റോയുടെ ആർട്ടിക്കിൾ 5 പ്രയോഗിച്ചുകൊണ്ട് 2001ൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങൾ അമേരിക്കയ്‌ക്കൊപ്പം അഫ്ഗാനിസ്ഥാനിൽ സൈനിക നീക്കങ്ങളിൽ പങ്കെടുത്തിരുന്നു. നാറ്റോ അംഗങ്ങൾ ഒരിക്കലെങ്കിലും അമേരിക്കയ്ക്ക് ഒപ്പം യഥാർത്ഥത്തിൽ നിൽക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ട്രംപ് പറഞ്ഞു. നമ്മൾ അവരെ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അത്തരം സാഹചര്യം വരാതിരിക്കട്ടെയെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ട്രംപിന്റെ പ്രസ്താവന ബ്രിട്ടനിൽ ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കി. പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ വക്താവ്, അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈന്യങ്ങളുടെ പങ്ക് ചെറുതാക്കി കാണിച്ചത് തെറ്റാണെന്ന് പ്രതികരിച്ചു. 9/11 ആക്രമണങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് സൈന്യം ഉൾപ്പെടെയുള്ള നാറ്റോ സേന നിർണായക പങ്കുവഹിച്ചു. അത് ചെറുതാക്കി കാണിക്കുന്നത് ശരിയല്ല എന്ന് വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ 457 ബ്രിട്ടീഷ് സൈനികർ ജീവൻ നഷ്ടപ്പെടുത്തിയതായും നിരവധി പേർക്ക് പരുക്കേറ്റതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനികരുടെ സേവനത്തിലും ത്യാഗത്തിലും ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയം ട്രംപുമായി പ്രധാനമന്ത്രി സ്റ്റാർമർ  ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെയർ മന്ത്രി സ്റ്റീഫൻ കിനോക്ക് പറഞ്ഞു. പ്രതിരോധമന്ത്രി ജോൺ ഹീലി, നാറ്റോയുടെ ആർട്ടിക്കിൾ 5 ഇതുവരെ ഒരിക്കൽ മാത്രമാണ് പ്രയോഗിച്ചതെന്നും അത് അമേരിക്കയുടെ അഭ്യർത്ഥന പ്രകാരമായിരുന്നുവെന്നും അഫ്ഗാനിസ്ഥാനിൽ മരിച്ച സൈനികർ രാജ്യത്തിനായി ജീവൻ സമർപ്പിച്ച വീരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ്, ഗ്രീൻലാൻഡ് സ്വന്തമാക്കുമെന്ന്  ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം. ട്രംപിൻ്റെ തീരുമാനങ്ങളോട് എതിരെ നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളോട് തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞതും നാറ്റോയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പിന്മാറിയെങ്കിലും, യു.എസ്–യൂറോപ്പ് ബന്ധത്തിൽ വീണ്ടും പിരിമുറുക്ക് സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ.

Trump says NATO troops were behind in frontline fighting in Afghanistan; Britain should not downplay role

Also Read

More Stories from this section

family-dental
witywide