യുഎസിൻ്റെ ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ച കാനഡയെ രൂക്ഷമായി വിമർശിച്ച് ട്രംപ്; ഒരു കൊല്ലത്തിനുള്ളിൽ കാനഡയെ ചൈന വിഴുങ്ങാൻ സാധ്യത

വാഷിങ്ടൺ: യുഎസിൻ്റെ മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ച കാനഡയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലൻഡിന് മുകളിലായി ട്രംപ് നിർദ്ദേശിച്ച മിസൈൽ പ്രതിരോധ പദ്ധതിയാണ് ഗോൾഡൻ ഡോം. കാനഡയുടെ സുരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിയായിട്ടും അവർ അതിനെ പിന്തുണച്ചില്ല. പകരം ചൈനയുമായി വ്യാപാരത്തിന് ഒരുങ്ങുകയാണന്നും ഒരു വർഷത്തിനുള്ളിൽത്തന്നെ ചൈന കാനഡയെ വിഴുങ്ങാൻ സാധ്യതയുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുഎസിൽനിന്ന് ലഭിക്കുന്ന സൗജന്യ സഹായങ്ങൾക്കും സുരക്ഷാ സംരക്ഷണങ്ങൾക്കും കാനഡ കൂടുതൽ കൃതജ്ഞത പാലിക്കേണ്ടതുണ്ടെന്നും ട്രംപ് വ്യക്തമാക്കി. കാനഡ നമ്മളിൽ നിന്ന് ധാരാളം സൗജന്യ സഹായങ്ങൾ നേടുന്നുണ്ട്, അവർ ആ കൃതജ്ഞ കാട്ടണം, ഞാൻ ഇന്നലെ നിങ്ങളുടെ പ്രധാനമന്ത്രിയെ കണ്ടു. അദ്ദേഹത്തിന് അത്രയ്ക്ക് നന്ദിയുണ്ടായിരുന്നില്ലെന്നും അവർ നമ്മളോട് നന്ദി കാണിക്കണമെന്നും ട്രംപ് പറഞ്ഞു. ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം കാനഡയ്ക്കും സംരക്ഷണം നൽകുമെന്നും കാനഡ നിലനിന്നുപോരുന്നത് യുഎസിന്റെ സഹായത്താലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ (WEF) കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയുടെ സമീപകാല പരാമർശങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. ജനുവരി 17 ന്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ചൈനയുമായി പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും കരാർ കൂടുതൽ വിപണികൾ തുറന്നുനൽകുമെന്നും കാർനി വ്യക്തമാക്കിയിരുന്നു.

Trump sharply criticizes Canada for turning its back on US’s Golden Dome project; China could swallow Canada within a year

Also Read

More Stories from this section

family-dental
witywide