ട്രംപ് അരമണിക്കൂറിനുള്ളിൽ രാജ്യത്തെ അഭിസംബോധന ചെയ്യും; യുദ്ധം സംബന്ധിച്ച സമയപരിധി പ്രഖ്യാപിച്ചേക്കാം, നാറ്റോയിൽ നിന്ന് യുഎസ് വിട്ടുപോരുകയാണെന്ന് പ്രഖ്യാപിക്കാൻ സാധ്യത

അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അരമണിക്കൂറിനുള്ളിൽ രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗത്തിൽ യുദ്ധം സംബന്ധിച്ച സമയപരിധി അദ്ദേഹം പ്രഖ്യാപിച്ചേക്കാം. കൂടെ യുഎസ് നാറ്റോയിൽ നിന്ന് വിട്ടുപോരുകയാണെന്ന് പറയാനും സാധ്യതയുണ്ട്. രണ്ടു – മൂന്ന് ആഴ്ചക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്നാണ് ഇന്നലെ ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞത്. വെടിനിർത്തൽ സംബന്ധിച്ച സന്ദേശം ഇറാന് ലഭിച്ചിട്ടുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചിട്ടുണ്ട്.

അതേസമയം, യുദ്ധം 33 ാം ദിവസത്തിലാണ്. ഇറാന് ഒരിക്കലും ഒരു ആണവായുധം നേടാൻ കഴിയില്ലെന്ന് ഉറപ്പാക്കുക, ഇറാന്റെ പ്രാദേശിക പ്രോക്സി ഗ്രൂപ്പുകളുടെ ശക്തി ഇല്ലാതാക്കുക, ഇറാനിൽ ഒരു ഭരണ മാറ്റം കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യത്തോടോയായിരുന്നു യുദ്ധം ആരംഭിച്ചത്. യുദ്ധത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയെ അടക്കം ഇറാൻ്റെ ഏതാണ്ട് എല്ലാ പ്രമുഖ നേതാക്കളേയും വധിച്ചിരുന്നു.

ഇറാന്റെ നാവികസേനയുടെ ഭൂരിഭാഗവും നശിപ്പിച്ചതായും യുഎസ് അവകാശപ്പെട്ടിട്ടുണ്ട്. ഇറാൻ്റെ ഏറ്റവും വലിയ എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിലും വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഇറാന്റെ സമ്പുഷ്ട യുറേനിയത്തിന്റ ഭൂരിഭാഗവും കഴിഞ്ഞ വേനൽക്കാലത്ത് യുഎസ് നടത്തിയ മുൻ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചുമൂടപ്പെട്ടെന്നും അമേരിക്ക എപ്പോഴും അത് ഉപഗ്രഹം വഴി അത് നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.

Trump to address nation in half an hour; may announce war deadline, likely to announce US withdrawal from NATO