
വാഷിംഗ്ടൺ: ‘ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ പ്രസംഗം ട്രംപിനെ ചൊടിപ്പിച്ചിരുന്നു. വൻശക്തികൾ സാമ്പത്തികവും വ്യാപാരപരവുമായ കാര്യങ്ങളിൽ മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നതിനെതിരെ കാർണി സംസാരിച്ചിരുന്നു.
ബോർഡ് ഓഫ് പീസിൽ സ്ഥിരം അംഗത്വത്തിനായി ഓരോ രാജ്യവും 100 കോടി ഡോളർ നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കാനഡ തയ്യാറല്ലെന്ന് കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ വ്യക്തമാക്കിയിരുന്നു. “കാനഡ നിലനിൽക്കുന്നത് അമേരിക്ക ഉള്ളതുകൊണ്ടാണ്” എന്ന ട്രംപിന്റെ പരാമർശത്തിന്, “കാനഡ തഴച്ചു വളരുന്നത് ഞങ്ങൾ കനേഡിയൻമാരായതുകൊണ്ടാണ്” എന്ന് മാർക്ക് കാർണി മറുപടി നൽകി. ഇതിനെത്തുടർന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ക്ഷണം പിൻവലിക്കുന്നതായി അറിയിച്ചത്.
ഗാസയിലെ സമാധാനശ്രമങ്ങൾക്കും മറ്റ് ആഗോള തർക്കങ്ങൾ പരിഹരിക്കാനുമായി ട്രംപ് രൂപീകരിച്ച സംവിധാനമാണ് ‘ബോർഡ് ഓഫ് പീസ്’. ഇതിനകം അർജന്റീന, ബഹ്‌റൈൻ, മൊറോക്കോ, പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇതിൽ അംഗങ്ങളാകാൻ സമ്മതിച്ചിട്ടുണ്ട്.
Trump withdraws invitation to Canada to join ‘Board of Peace’














