സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; 10% ‘ഇറക്കുമതി സർചാർജ്’ പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചില കസ്റ്റംസ് തീരുവകൾ റദ്ദാക്കി പുതിയതായി 10 ശതമാനം ‘താൽക്കാലിക ഇറക്കുമതി സർചാർജ്’(“temporary import surcharge”)ഏർപ്പെടുത്തി. അമേരിക്കൻ സുപ്രീം കോടതിയുടെ നിർണായക വിധിക്ക് പിന്നാലെയാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ്.

അമേരിക്കയിലേക്ക് എത്തുന്ന മിക്ക ഇറക്കുമതി ഉൽപ്പന്നങ്ങൾക്കും 10 ശതമാനം ‘ad valorem’ (വിലയുടെ അടിസ്ഥാനത്തിലുള്ള) തീരുവ ബാധകമാകും. ഫെബ്രുവരി 24-ന് അർധരാത്രി 12.01 മുതൽ (Eastern Standard Time) ഇത് പ്രാബല്യത്തിൽ വരും. പരമാവധി 150 ദിവസത്തേക്കാണ് സർചാർജ് ബാധകം. കോൺഗ്രസ് ഇടപെട്ടില്ലെങ്കിൽ ജൂലൈ 24, 2026 വരെ തുടരും.

Supreme Court of the United States വെള്ളിയാഴ്ച പുറത്തിറക്കിയ വിധിയിൽ ട്രംപിന്റെ ചില വ്യാപക തീരുവകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തര അധികാരങ്ങൾ ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളോട് അനിയന്ത്രിതമായി തീരുവകൾ പ്രഖ്യാപിച്ചതിനെ കോടതി ശക്തമായി വിമർശിച്ചു. മുൻപ് ദേശീയ സുരക്ഷയും സാമ്പത്തിക ഭീഷണിയും ചൂണ്ടിക്കാട്ടി International Emergency Economic Powers Act (IEEPA) പ്രകാരം ചുമത്തിയ അധിക ഇറക്കുമതി തീരുവകൾ ഇനി പ്രാബല്യത്തിൽ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസും അറിയിച്ചു. “ഇത്തരത്തിലുള്ള അധിക തീരുവകൾ ഇനി ഈടാക്കില്ല” എന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ എല്ലാ ഉൽപ്പന്നങ്ങൾക്കും പുതിയ സർചാർജ് ബാധകമല്ല. അപൂർവ്വ ധാതുക്കൾ, കറൻസി നിർമ്മാണത്തിനുള്ള ലോഹങ്ങൾ, ഊർജ്ജോൽപ്പന്നങ്ങൾ, ഔഷധങ്ങൾ, ചില എയ്റോസ്പേസ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇളവ് നൽകിയിട്ടുണ്ട്. പുതിയ ഉത്തരവ് മറ്റ് നിയമപ്രകാരമുള്ള തീരുവകളെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. Trade Expansion Act of 1962 സെക്ഷൻ 232 പ്രകാരമുള്ള സ്റ്റീൽ, അലുമിനിയം തീരുവകൾ തുടരും. Trade Act of 1974 സെക്ഷൻ 301 പ്രകാരമുള്ള ചൈനയ്‌ക്കെതിരായ തീരുവകളും നിലനിൽക്കും.

വ്യാപാര കുറവ്, പണമിടപാട് അസന്തുലിതാവസ്ഥ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ അമേരിക്ക നേരിടുന്നുവെന്ന ഉപദേഷ്ടാക്കളുടെ നിർദേശത്തെ തുടർന്നാണ് പുതിയ തീരുമാനം എന്നാണ് ട്രംപിന്റെ വിശദീകരണം. സുപ്രീം കോടതി വിധിക്ക് പിന്നാലെ ചില തീരുവകൾ പിൻവലിച്ചെങ്കിലും, പുതിയ 10 ശതമാനം സർചാർജ് വഴി വ്യാപാര നയത്തിൽ കടുത്ത നിലപാട് തുടരാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം.

Trump’s new move after Supreme Court intervention; 10% ‘import surcharge’ announced

More Stories from this section

family-dental
witywide