നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവേ ട്വന്റി-20 യില്‍ പൊട്ടിത്തെറി. എറണാകുളത്തെ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചു. പൂജ ജോമോന്‍ രാജിവെക്കുന്നതോടെ ട്വന്റി20 ക്ക് പൂതൃക്ക പഞ്ചായത്തില്‍ ഭരണം നഷ്ടമായി. ട്വന്റി – 20യുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു.
രാജിവെക്കുമെന്ന് നേരത്തെ സാബുവിനോട് പറഞ്ഞിരുന്നുവെന്നും നേരത്തെ രാജിവച്ച ഒരു അംഗം വാഹനാപകടത്തില്‍ മരിച്ചു എന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും സാബു എം ജേക്കബ് പറഞ്ഞു. ട്വന്റി -20യുടെ നിലപാട് മതേതരത്വത്തിന് എതിരാണ്. അതില്‍ അതൃപ്തിയുള്ളതിനാലാണ് രാജിയെന്നും പൂജ ജോമോന്‍ പറഞ്ഞു. അതേസമയം, നറുക്കെടുപ്പിലൂടെയായിരുന്നു പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. നിലവില്‍ ട്വന്റി -20 – 7 , യുഡിഎഫ് – 7 എന്നിങ്ങനെയാണ് കക്ഷിനില.
Twenty 20 woman leader and Poothrikka panchayat president Pooja Jomon has resigned. She resigned against Twenty20’s entry to NDA. With this, Twenty20 has lost the administration of Poothrikka Panchayat.












