
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഉറച്ച കോട്ടയായ പറവൂരിൽ ഇക്കുറി ശക്തമായ അങ്കത്തിന് ഇടതുമുന്നണി ഒരുങ്ങുന്നു. നിലവിലെ കൈപ്പമംഗലം എംഎൽഎയും സിപിഐ നേതാവുമായ ഇ.ടി. ടൈസൺ മാസ്റ്ററെ സതീശനെതിരെ മത്സരരംഗത്തിറക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. കൈപ്പമംഗലത്ത് രണ്ട് തവണ തുടർച്ചയായി വിജയിച്ച ടൈസൺ മാസ്റ്ററെ പറവൂരിലേക്ക് മാറ്റുന്നതിലൂടെ വി.ഡി. സതീശന്റെ വിജയക്കുതിപ്പിന് തടയിടാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.
2001 മുതൽ തുടർച്ചയായി ആറാം തവണയും പറവൂരിൽ നിന്ന് നിയമസഭയിലെത്താൻ ലക്ഷ്യമിടുന്ന വി.ഡി. സതീശന് ഇക്കുറി വലിയ വെല്ലുവിളിയാകും ടൈസൺ മാസ്റ്റർ ഉയർത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐയിലെ എം.ടി. നിക്സണെ 21,301 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സതീശൻ വിജയിച്ചത്. കാൽനൂറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവിനെ അട്ടിമറിക്കാൻ ജനകീയനായ ടൈസൺ മാസ്റ്റർക്ക് സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് സിപിഐയും എൽഡിഎഫും.
Tyson Master to Contest Against VD Satheesan in Paravur; CPI Aims to Break UDF Stronghold














