അഭ്യൂഹങ്ങൾ തള്ളി, പശ്ചിമേഷ്യൻ യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകില്ല, നിലപാട് വ്യക്തമാക്കി യുഎഇ; ‘സമാധാനത്തിന് മുൻഗണന’

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്നതിനിടെ തങ്ങളുടെ നിലപാട് വ്യക്തമാക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE). നിലവിലെ സംഘർഷങ്ങളിൽ നേരിട്ട് പങ്കാളികളാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് യുഎഇ ഔദ്യോഗികമായി അറിയിച്ചു. യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് രാജ്യം മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

തങ്ങൾക്ക് നേരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കുന്നതിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൈനിക നീക്കങ്ങളുടെ ഭാഗമാകുന്നതിന് പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടിലാണ് യുഎഇ ഉറച്ചുനിൽക്കുന്നത്. മേഖലയുടെ സ്ഥിരത തകർക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് രാജ്യം കാംക്ഷിക്കുന്നതെന്നും യുഎഇ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

UAE Clarifies Stand on Middle East Conflict; Denies Rumors of Military Involvement

More Stories from this section

family-dental
witywide