
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബി ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഇന്ത്യൻ പൗരന് നിസാര പരുക്കേറ്റതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
അബുദാബിയിലെ അൽ ഷവാമെഖ് മേഖലയിലാണ് മിസൈൽ അവശിഷ്ടങ്ങൾ വീണത്. പരുക്കേറ്റ വ്യക്തിക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ജനവാസ മേഖലകളിൽ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണെന്നും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ കണക്കിലെടുക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Relevant authorities in Abu Dhabi have responded to an incident involving debris falling in the Al Shawamekh area following the successful interception of a ballistic missile by air defence systems. The incident resulted in a minor injury to an Indian national.
— مكتب أبوظبي الإعلامي (@ADMediaOffice) March 22, 2026
The public is…
UAE repels missile attack; Indian citizen suffers minor injury in Abu Dhabi















