അയൽക്കാരുമായല്ല യുദ്ധം; ആക്രമിച്ചാൽ ഇറാനെ ഒറ്റപ്പെടുത്തുമെന്ന് യുഎഇ

അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണത്തിന് എതിരെ തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ. യുദ്ധം അയൽക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു.

ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ നിങ്ങളെ ഒറ്റപ്പെടുത്തും. നിങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്. വിവേകത്തോടെ സാഹചര്യം കൈകാര്യംചെയ്യൂ. അയൽക്കാരുമായല്ല നിങ്ങളുടെ യുദ്ധം. അയൽക്കാരോട് ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അൻവർ ഗർഗാഷ് പറഞ്ഞു.

ഇസ്രയേൽ – യുഎസ് സംയുക്താക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ആക്രമിക്കുന്നതിൻ്റെ ഭാഗമായിരുന്നു ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ലക്ഷ്യം വെച്ചിരുന്നു. വിവിധയിടങ്ങളിൽ വ്യാപക ആക്രമണവും ഇറാൻ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി യുഎഇ രംഗത്തെത്തിയത്.

UAE says war is not with neighbors; Iran will be isolated if attacked

More Stories from this section

family-dental
witywide